ഹുറൂൺ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജീവകാരുണ്യ പ്രവർത്തനത്തിനായി സംഭാവന ചെയ്ത മികച്ച 6 ഇന്ത്യൻ കുടുംബത്തെ പരിചയപ്പെടാം
ഇന്ത്യയിൽ നിരവധി സമ്പന്നരുണ്ട്, എന്നാൽ എല്ലാവരും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാറില്ല. ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന വ്യക്തി തമിഴ്‌നാട്ടിലെ കോടീശ്വരനായ ശിവ് നാടാർ ആണ്. പ്രതിദിനം 6 കോടിയാണ് അദ്ദേഹം സംഭാവന ചെയ്യാറുള്ളത്. ഹുറൂൺ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജീവകാരുണ്യ പ്രവർത്തനത്തിനായി സംഭാവന ചെയ്ത മികച്ച 6 ഇന്ത്യൻ കുടുംബത്തെ പരിചയപ്പെടാം
1 ശിവ് നാടാരും കുടുംബവും
പ്രമുഖ ഐടി സേവന കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകനും ചെയർമാനുമായ ശിവ് നാടാർ അഞ്ച് വർഷത്തിനിടെ മൂന്നാം തവണയും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പ്രതിദിനം 5.9 കോടി രൂപയാണ് ശിവനാടാർ സംഭാവന ചെയ്യുന്നത്
2. മുകേഷ് അംബാനിയും കുടുംബവും
റിലയൻസ് ഫൗണ്ടേഷൻ വഴി മുകേഷ് അംബാനിയും കുടുംബവും പട്ടികയിൽ രണ്ടാം സ്ഥാനത്താണ് 407 കോടി രൂപയാണ് ഇവർ സംഭാവന നൽകിയത്.
3. ബജാജ് ഫാമിലി
ജീവകാരുണ്യത്തിനായി സംഭാവന നൽകുന്ന പട്ടികയിൽ ബജാജ് ഫാമിലി മൂന്നാം സ്ഥാനത്താണ്. 352 കോടി രൂപയാണ് കുടുംബം സംഭാവന നൽകിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കമൽനയൻ ജംനാലാൽ ബജാജ് ഫൗണ്ടേഷൻ വഴിയാണ് സംഭാവനകൾ നടത്തുന്നത്.
4. ബിർള കുടുംബം
ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള 334 കോടി രൂപ സംഭാവന നൽകി പട്ടികയിൽ നാലാം സ്ഥാനം നിലനിർത്തി, കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 17% കൂടുതലാണ് ഈ വർഷത്തെ സംഭാവന. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, കായികം എന്നിവയിൽ പ്രവർത്തനങ്ങൾ നടത്താൻ കുടുംബം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
5. അദാനി കുടുംബം
ഗൗതം അദാനിയും കുടുംബവും പട്ടികയിൽ അഞ്ചാം സ്ഥാനം നിലനിർത്തി, ഈവർഷം ഇവർ 330 കോടി രൂപ സംഭാവന നൽകി, മുൻവർഷത്തേക്കാൾ 16% കൂടുതലാണ് ഇത്. അദാനി ഫൗണ്ടേഷനിലൂടെ, അവരുടെ സംഭാവനയുടെ ഏറ്റവും വലിയ വിഹിതം നൽകുന്നത് വിദ്യാഭ്യാസത്തിലേക്കാണ്.
6. നന്ദൻ നിലേകനി
ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി 307 കോടി രൂപ സംഭാവന നൽകി പട്ടികയിൽ ആറാം സ്ഥാനത്തെത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 62% വർദ്ധനയാണ് ഈ വര്ഷം ഉണ്ടായത്.