. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ 10 കുടുംബ കമ്പനികളെ ഹുറുൺ ഇന്ത്യ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ നിരവധി കുടുംബ ബിസിനസുകളുണ്ട്, സമീപ വർഷങ്ങളിൽ, കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകൾ വളർച്ച നേടിയിട്ടുമുണ്ട്. രാജ്യത്തിൻ്റെ ജിഡിപിയിൽ ഗണ്യമായ സംഭാവനയാണ് ഇവ നൽകുന്നത്. ഉൽപ്പാദനവും സേവനവും മുതൽ സാങ്കേതികവിദ്യയും വരെയുള്ള മേഖലകൾ ഇത്തരത്തിലുള്ള കമ്പനികൾ നയിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ 10 കുടുംബ കമ്പനികളെ ഹുറുൺ ഇന്ത്യ പട്ടികപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഇതിൽ ഒന്നാമതാണ്. ഊർജത്തിലും ടെലികമ്മ്യൂണിക്കേഷനിലും പയറ്റിത്തെളിഞ്ഞ കമ്പനി ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 10% സംഭാവന ചെയ്യുന്നുണ്ട്. 25.75 ലക്ഷം കോടിരൂപയാണ് അംബാനി കുടുംബത്തിന്റെ മൊത്തം ആസ്തി
undefined
7.13 ലക്ഷം കോടി രൂപയുടെ മൊത്തം മൂല്യമുള്ള ബജാജ് കമ്പനി ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ബിർള ഗ്രൂപ്പ് 5.39 ലക്ഷം കോടിയുടെ മൂല്യവുമായി മൂന്നാം സ്ഥാനത്താണ്.
രാജ്യത്തെ ഏറ്റവും മൂല്യവത്തായ കുടുംബ വ്യസായങ്ങളുടെ പേരുകൾ പരിചയപ്പെടാം.
റാങ്ക് | കുടുംബപ്പേര് | കമ്പനിയുടെ പേര് | മൂല്യം |
1 | അംബാനി ഫാമിലി | റിലയൻസ് ഇൻഡസ്ട്രീസ് | 25,75,100 |
2 | ബജാജ് ഫാമിലി | ബജാജ് ഗ്രൂപ്പ് | 7,12,700 |
3 | കുമാർ മംഗലം ബിർള | ആദിത്യ ബിർള ഗ്രൂപ്പ് | 5,38,500 |
4 | ജിൻഡാൽ ഫാമിലി | ജെഎസ്ഡബ്യു സ്റ്റീൽ | 4,71,200 |
5 | നാടാർ ഫാമിലി | എച്ച്സിഎൽ ടെക്നോളജീസ് | 4,30,600 |
6 | മഹീന്ദ്ര ഫാമിലി | മഹീന്ദ്ര & മഹീന്ദ്ര | 3,45,200 |
7 | ഡാനി ഫാമിലി, | ഏഷ്യൻ പെയിൻ്റ്‌സ് | 2,71,200 |
8 | പ്രേംജി ഫാമിലി | വിപ്രോ | 2,57,900 |
9 | രാജീവ് സിംഗ് ഫാമിലി | ഡിഎൽഎഫ് | 2,04,500 |
10 | മുരുഗപ്പ ഫാമിലി | ട്യൂബ് ഇൻവെസ്റ്റ്‌മെൻ്റ്സ് ഓഫ് ഇന്ത്യ | 2,02,200 |