ടാക്സി ഡ്രൈവറുടെ അക്കൌണ്ടിലേക്ക് വന്‍ തുകയെത്തിയതിന് ഒരു ആഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം. 2022 സെപ്തംബര്‍ 4നാണ് എസ് കൃഷ്ണന്‍ ബാങ്കിന്‍റെ എംഡിയും സിഇഒയുമായി ചുമതലയേറ്റത്.
ചെന്നൈ: ടാക്സി ഡ്രൈവറുടെ അക്കൌണ്ടില്‍ അബദ്ധത്തില്‍ 9,000 കോടി രൂപ നിക്ഷേപിച്ച സംഭവത്തിന് പിന്നാലെ രാജി വച്ച് തമിഴ്നാട് മെര്‍ക്കന്‍റൈല്‍ ബാങ്ക് എംഡിയും സിഇഒയുമായ എസ് കൃഷ്ണന്‍. ടാക്സി ഡ്രൈവറുടെ അക്കൌണ്ടിലേക്ക് വന്‍ തുകയെത്തിയതിന് ഒരു ആഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം. 2022 സെപ്തംബര്‍ 4നാണ് എസ് കൃഷ്ണന്‍ ബാങ്കിന്‍റെ എംഡിയും സിഇഒയുമായി ചുമതലയേറ്റത്. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് രാജി പ്രഖ്യാപനമെന്നാണ് അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച നടന്ന ബോര്‍ഡ് മീറ്റിംഗില്‍ എസ് കൃഷ്ണന്റെ രാജി സ്വീകരിച്ചു. രാജി കത്ത് ആര്‍ബിഐയ്ക്കും നല്‍കിയിട്ടുണ്ട്. ആര്‍ബിഐ നടപടി വരുന്നത് വരെ എസ് കൃഷ്ണന്‍ ഈ സ്ഥാനത്ത് തുടരും. ടിഎംബിയില്‍ എംഡിയാവുന്നതിന് മുന്‍പ് 202 സെപ്തംബര്‍ മുതല്‍ 2022 മെയ് വരെപഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഏപ്രില്‍ 2020 മുതല്‍ സെപ്തംബര്‍ 2020 വരെ കാനറാ ബാങ്ക്, നവംബര്‍ 2017 മുതല്‍ 2020 മാര്‍ച്ച് വരെ സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവിടങ്ങളിലെ സുപ്രധാന ചുമതല കൈകാര്യം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥനാണ് എസ് കൃഷ്ണന്‍. ബാങ്കിന്റെ പിഴവ് മൂലമാണ് ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്ത്. പഴനിക്കടുത്ത് നെയ്‌ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാർ എന്ന ടാക്സി ഡ്രൈവറാണ് പെട്ടന്ന് കോടീശ്വരനായത്.
undefined
സെപ്റ്റംബർ 9 ന് ജോലിക്ക് ശേഷം വിശ്രമിക്കുന്ന സമയത്ത് ഉറക്കം ഉണർന്ന് ഫോൺ നോക്കിയപ്പോൾ കാണുന്നത് . ഏകദേശം 3 മണിക്ക്, തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന മെസേജ് ആണ്. ആദ്യം ഇത് ഫേക്ക് ആണെന്നും പറ്റിക്കലാണെന്നും വിചാരിച്ചെങ്കിലും മെസേജ് ഒന്നുകൂടി വിശദമായി നോക്കിയപ്പോഴാണ് അത് തന്റെ ബാങ്കായ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് അയച്ച മെസേജ് തന്നെയാണെന്ന് മനസിലാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം