കണക്കനുസരിച്ച്, പ്രവൃത്തിദിവസങ്ങളിൽ 1,59,500 ഭക്തർക്കും വാരാന്ത്യങ്ങളിൽ 2,05,000 തീർഥാടകർക്കും ടിടിഡി സൗജന്യ ഭക്ഷണം നൽകുന്നു. ദിവസവും 14 മുതൽ 16.5 ടൺ അരിയും 6.5 മുതൽ 7.5 ടൺ വരെ പച്ചക്കറികളും ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കാൻ ആവശ്യമായി വരുന്നുണ്ട്.
തിരുമല തിരുപ്പതി ക്ഷേത്രത്തിൽ അന്നദാനം നടത്താനുള്ള ചെലവ് ഇനി ഉയരും. ഭക്ഷ്യവസ്തുക്കളുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അന്നപ്രസാദം പദ്ധതിയുടെ ഒരു ദിവസത്തെ സംഭാവന തുക ഉയർത്തി. 33 ലക്ഷം രൂപയിൽ നിന്ന് 38 ലക്ഷം രൂപയായാണ് പുതുക്കിയത്.
തിരുപ്പതി ക്ഷേത്രത്തിൽ നിത്യേന ദർശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ടിടിഡിയുടെ അന്നപ്രസാദം വിഭാഗം സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. ടിടിഡിയിലെ ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രസ്റ്റ് അന്നദാനം നടത്താനായി ഭക്തരിൽ നിന്നും പണമായും വസ്തുക്കളായും സംഭാവനകൾ സ്വീകരിക്കാറുമുണ്ട്. അന്നദാനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ അന്നപ്രസാദം ട്രസ്റ്റിലേക്ക് തുക സംഭവ ചെയ്യുകയാണ് പതിവ്.
undefined
ALSO READ: മുകേഷ് അംബാനിയുടെ മാമ്പഴ പ്രേമം; കൃഷി ചെയ്യുന്നത് 600 ഏക്കറിൽ
പുതുക്കിയ നിരക്ക് അനുസരിച്ച്, ടിടിഡിയുടെ ഒരു ദിവസത്തെ പ്രഭാതഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ 8 ലക്ഷം രൂപ നൽകണം. മുൻപ് 6 ലക്ഷം രൂപ നൽകിയാൽ മതിയായിരുന്നു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 10 ലക്ഷം രൂപയ്ക്ക് പകരം 15 ലക്ഷം രൂപ വീതവും ഇനി മുതൽ ഈടാക്കും.
സംഭാവന നൽകുന്ന ആളുകളുടെ പേരുകൾ ഇപ്പോൾ തിരുമലയിലെ അന്നപ്രസാദ കോംപ്ലക്‌സിൽ പ്രദർശിപ്പിക്കും. കൂടാതെ അന്നേദിവസം ക്ഷേത്രത്തിലെത്തുന്ന തീർഥാടകർക്ക് ഭക്ഷണസാധനങ്ങൾ നൽകാനും സംഭാവന നൽകുന്നവർക്ക് അവസരം ലഭിക്കും.ബാങ്ക് ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി സംഭാവനകൾ നൽകാം. ടിടിഡിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ട്രസ്റ്റിലേക്കുള്ള സംഭാവനകൾ 2000 കോടി കവിഞ്ഞു.
അന്നപ്രസാദ കോംപ്ലക്സിൽ പ്രഭാത് ഭക്ഷണമായി ഉപ്പുമാവ്, പൊങ്കൽ, വെർമിസെല്ലി ഉപ്പുമാവ് എന്നിവ രാവിലെ 9:00 മുതൽ 10.30 വരെ ഭക്തർക്ക് നൽകുന്നു. ചക്കര പൊങ്കൽ, കറി, ചട്ണി, ചോറ്, സാമ്പാർ, രസം, മോർ എന്നിവയുൾപ്പെടെയുള്ള ഉച്ചഭക്ഷണം രാവിലെ 10:30 മുതൽ വൈകുന്നേരം 4:00 വരെ വിളമ്പുന്നു. അത്താഴവും ദിവസവും വൈകുന്നേരം 5:00 മുതൽ രാത്രി 10.30 വരെ നൽകുന്നു.
കണക്കനുസരിച്ച്, പ്രവൃത്തിദിവസങ്ങളിൽ 1,59,500 ഭക്തർക്കും വാരാന്ത്യങ്ങളിൽ 2,05,000 തീർഥാടകർക്കും ടിടിഡി സൗജന്യ ഭക്ഷണം നൽകുന്നു. ദിവസവും 14 മുതൽ 16.5 ടൺ അരിയും 6.5 മുതൽ 7.5 ടൺ വരെ പച്ചക്കറികളും ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കാൻ ആവശ്യമായി വരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം