പണം തന്നില്ലെങ്കില്‍ അംബാനിക്കുള്ള മരണവാറണ്ട് പുറപ്പെടുവിക്കുമെന്ന ഭീഷണിയും ഇ മെയിലിൽ ഉണ്ടായിരുന്നു. പിന്നാലെ 400 കോടി രൂപ നൽകിയില്ലെങ്കിൽ അംബാനിയെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഇ-മെയിൽ സന്ദേശമെത്തി.
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. തെലങ്കാന സ്വദേശിയായ 19കാരൻ ഗണേഷ് രമേഷ് വനപർധി, ഷബദ് ഖാന്‍ എന്നിവരാണ് പിടിയിലായത്. ഗണേഷിനെ തെലങ്കാനയിൽ നിന്നും ഷബദിനെ മുംബൈയിലെ ഗാംദേവിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അംബാനിയെ വധിക്കുമെന്ന് ഭീഷണി മുഴക്കി ആദ്യ ഇ-മെയിൽ ഓഫീസിൽ ലഭിക്കുന്നത്. തുടർന്ന് പണം ആവശ്യപ്പെട്ട് മൂന്ന് മെയിൽ കൂടി വന്നു. ഇതോടെ അംബാനിയുടെ ഓഫീസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടാണ് പ്രതികൾ വധ ഭീഷണി മുഴക്കിയുള്ള ഇ-മെയില്‍ സന്ദേശങ്ങൾ അയച്ചതെന്ന് പൊലീസ് പറഞ്ഞു. 20 കോടി രൂപ ആവശ്യപ്പെട്ടാണ് ആദ്യ ഇ-മെയിൽ ലഭിച്ചത്. ഞങ്ങള്‍ക്ക് നിങ്ങള്‍ (മുകേഷ് അംബാനി) 20 കോടി രൂപ തന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ ഷൂട്ടര്‍മാര്‍ ഉണ്ട്.' -ഇതായിരുന്നു ആദ്യ മെയിലിലെ ഉള്ളടക്കം.
undefined
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ പൊലീസിൽ പരാതി നൽകി. പൊലീസ് ഒക്ടോബർ 27ന് മുംബൈയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം 200 കോടി രൂപ ആവശ്യപ്പെട്ട് വീണ്ടും ഇ-മെയിൽ സന്ദേശം ലഭിച്ചു. പണം തന്നില്ലെങ്കില്‍ അംബാനിക്കുള്ള മരണവാറണ്ട് പുറപ്പെടുവിക്കുമെന്ന ഭീഷണിയും ഇ മെയിലിൽ ഉണ്ടായിരുന്നു. പിന്നാലെ 400 കോടി രൂപ നൽകിയില്ലെങ്കിൽ അംബാനിയെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഇ-മെയിൽ സന്ദേശമെത്തി.
ഇമെയിൽ അയച്ച കംപ്യൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മെയിൽ ഐഡി ഷദാബ് ഖാൻ എന്ന വ്യക്തിയുടേതാണെന്നും ബെൽജിയത്തിൽ നിന്നാണ് മെയിലുകൾ വന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒറിജിനൽ ഐഡി ഉപയോഗിച്ചാണോ വ്യാജ ഐഡി ഉപയോഗിച്ചാണോ മെയിലുകൾ അയച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More : എസ്എംഎസിന് പണം, വീഴ്ചകൾ നിരവധി; പഞ്ചാബ് നാഷണൽ ബാങ്കിനും ഫെഡറൽ ബാങ്കിനും ലക്ഷങ്ങൾ പിഴ