പണമിടപാടുകൾക്കായി ഉപഭോക്താക്കൾക്ക് മറ്റ് ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കാമെന്ന് ബാങ്ക് അറിയിച്ചു.
ബാങ്ക് ഇടപാടുകൾ നടത്താത്ത വ്യക്തികൾ ചുരുക്കമാണ്. പല ആവശ്യങ്ങൾക്കായി രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ മേഖല ബാങ്കുകളിൽ നിരവധിപേർ എത്താറുണ്ട്. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിലെ ഉപഭോക്താക്കൾ ആണെങ്കിൽ ശ്രദ്ധിക്കുക. ഇന്ന് രാത്രി പത്ത് മണി മുതൽ ഷെഡ്യൂൾ ചെയ്ത സിസ്റ്റം മെയിന്റനൻസ് കാരണം ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്ക് ആർടിജിഎസ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ല.
അതേസമയം പണമിടപാടുകൾക്കായി ഉപഭോക്താക്കൾക്ക് മറ്റ് ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കാമെന്ന് ബാങ്ക് അറിയിച്ചു. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സേവനം 18.11.2023 രാത്രി 10 മുതൽ 19.11.2023 പുലർച്ചെ 4 വരെ ലഭ്യമാകില്ല എന്ന് ബാങ്ക് ഓഫ് ബറോഡ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ഫണ്ട് കൈമാറ്റത്തിനായി NEFT, IMPS, UPI പോലുള്ള മറ്റ് ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു എന്ന് ട്വീറ്റിൽ പറയുന്നു.
undefined
എന്താണ് ആർടിജിഎസ്?
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് എന്നത്, മറ്റൊരു ബാങ്കിന്റെ അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിലേക്ക് പണം തൽക്ഷണം ട്രാൻസ്ഫർ ചെയ്യുന്ന ഒരു സംവിധാനമാണ്. ഈ ഫണ്ട് കൈമാറ്റം തത്സമയ പ്രവർത്തനമാണ്.
അതേസമയം, ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികൾ ഒരു വർഷത്തിനിടെ 20 ശതമാനത്തിലധികം വർധിച്ചു. 2023 നവംബർ 17ന് 196.90 രൂപയായിരുന്നു ഓഹരി വില