9 ശതമാനം! സ്ഥിരനിക്ഷേപങ്ങൾക്ക് അതിഗംഭീര പലിശ നിരക്കുമായി ഈ ബാങ്ക്

By Web Team  |  First Published Aug 25, 2023, 4:00 PM IST

സ്ഥിരനിക്ഷേപങ്ങളുടെ പലിശ പുതുക്കാറുണ്ട്. സുരക്ഷിതത്വവും ഉയർന്ന റിട്ടേണും തന്നെയാവും സ്ഥിരനിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം.


നിക്ഷേപകരെ ആകർഷിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത ഇടവേളകളിൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശ പുതുക്കാറുണ്ട്. സുരക്ഷിതത്വവും ഉയർന്ന റിട്ടേണും തന്നെയാവും സ്ഥിരനിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയിരിക്കുകയാണ് ജന സ്‌മോൾ ഫിനാൻസ് ബാങ്ക് . ബാങ്ക്  വെബ്‌സൈറ്റ് പ്രകാരം 2023 ഓഗസ്റ്റ് 15 മുതലുള്ള പലിശനിരക്കുകൾ ഇപ്രകാരമാണ്.

 ജന എസ്എഫ്ബി എഫ്ഡി നിരക്കുകൾ

7 മുതൽ14 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 3% പലിശ നിരക്കാണ് നൽകുന്നത്, 15-60 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.25% പലിശ നിരക്കും,  61 മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക്, 5.00% പലിശ നിരക്ക്വാും  ജന എസ്എഫ്ബി വാഗ്ദാനം ചെയ്യുന്നു. നിലവിൽ 91 മുതൽ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7% ആണ് പലിശനിരക്ക്

181 ദിവസം മുതൽ 364 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.75% പലിശ ലഭിക്കും.  അതേസമയം ഒരു വർഷത്തിനുള്ളിൽ (365 ദിവസം) കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 8 ശതമാനമാണ് പലിശ . രണ്ട് വർഷം മുതൽ മൂന്ന് വർഷം (1095 ദിവസം) വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക്  പൊതുവിഭാഗത്തിനുള്ള ഉയർന്ന നിരക്കായ   8.50 ശതമാനവും,, 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനവും പലിശ നിരക്ക് ബാങ്ക് ലഭ്യമാക്കുന്നു. അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6.50 ശതമാനമാണ് പലിശ

മുതിർന്ന പൗരന്മാർക്കുള്ള എഫ്ഡി നിരക്കുകൾ

മുതിർന്ന പൗരന്മാർക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ജന എസ്എഫ്ബി 3.50 ശതമാനം മുതൽ 9 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 2 വർഷം മുതൽ 3 വർഷം വരെ (1095 ദിവസം) കാലാവധിയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ബാങ്ക് ഉയർന്ന പലിശ നിരക്കായ  9 ശതമാനം  വാഗ്ദാനം ചെയ്യുന്നത്. 1 വർഷ കാലയളവിലെ നിക്ഷേപത്തിന് 8.50 ശതമാനവും, 730 ദിവസ കാലയളവിലെ നിക്ഷേപത്തിന് 8.75 ശതമാനവും പലിശ ലഭ്യമാക്കുന്നു.  

അതേസമയം നിക്ഷേപങ്ങൾ  കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ പ്രകാരം പലിശ ലഭിക്കില്ല.  അത്തരം സാഹചര്യങ്ങളിൽ, നിക്ഷേപത്തിന്റെ കാലാവധിക്ക് ബാധകമായ  നിരക്കിലാണ് പലിശ നൽകുക,

click me!