മുതിർന്ന പൗരനാണോ? വമ്പൻ ഓഫറുമായി ഈ ബാങ്ക്; റിസ്കില്ലാതെ ഉയർന്ന വരുമാനം നേടാം

By Web Team  |  First Published Jun 19, 2023, 3:19 PM IST

മുതിർന്ന പൗരനാണെങ്കിൽ കോളടിച്ചു. നിക്ഷേപിക്കാൻ പണമുണ്ടെങ്കിൽ ഈ ബാങ്ക് നൽകുന്നത് വമ്പൻ പലിശയാണ്. ഉയർന്ന വരുമാനം ഉറപ്പാക്കാനുള്ള വഴി ഇതാ 
 


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ രണ്ട് തവണയും വായ്പ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ നിക്ഷേപ വായ്പ പലിശകൾ വർധിപ്പിക്കുന്നത് ഒട്ടുമിക്ക ബാങ്കുകളും നിർത്തിയിട്ടുമുണ്ട്. ഫിക്സഡ് ഡെപോസിറ്റിന് ഇനി പലിശ നിരക്ക് കൂട്ടില്ല എന്ന് വിപണി നിരീക്ഷകരും അഭിപ്രായപ്പെടുന്നു. ഇതിനിടയ്ക്ക് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് (എസ്എഫ്ബി) രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് വെബ്‌സൈറ്റ് പ്രകാരം 2023 ജൂൺ 14 മുതൽ പുതിയ നിരക്കുകൾ ബാധകമാണ്.

ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  4.50 ശതമാനം മുതൽ 9 ശതമാനം വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഏറ്റവും കൂടുതൽ നേട്ടം മുതിർന്ന പൗരന്മാർക്കാണ്. സാധാരണക്കാർക്ക് 1001 ദിവസത്തെ നിക്ഷേപത്തിൽ 9  ശതമാനം പലിശ ലഭിക്കുമ്പോൾ മുതിർന്ന വ്യക്തികൾക്ക് 9.50 ശതമാനം വരെ പലിശ ബാങ്ക് വാഗ്ദാനം ചെയുന്നു. 

Latest Videos

undefined

പുതിയ പലിശ നിരക്കുകൾ അറിയാം 

ഒരാഴ്ച  മുതൽ രണ്ടാഴ്ച വരെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ നിരക്കും 15 ദിവസം മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതൽ 60 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശ നിരക്കും 61 മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. 91 ദിവസം മുതൽ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.75 ശതമാനം ലഭിക്കും, 6 മാസത്തിനും 201 ദിവസത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 8.75 ശതമാനം ലഭിക്കും. 202 ദിവസം മുതൽ 364 ദിവസങ്ങളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശ നിരക്കും 1 വർഷം മുതൽ 500 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.35 ശതമാനം പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 501 ദിവസത്തെ കാലയളവുള്ള നിക്ഷേപങ്ങൾക്ക് 8.75 ശതമാനം നിരക്കിൽ വാർഷിക പലിശ നൽകും.  502 ദിവസം മുതൽ 18 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.35 ശതമാനം വാർഷിക നിരക്കിൽ പലിശ ലഭിക്കും. 18 മാസം മുതൽ 1000 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7.40 ശതമാനം പലിശയും ലഭിക്കും. 1002 ദിവസം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.65 ശതമാനം പലിശയും 3 വർഷം മുതൽ 5 വർഷം വരെ 8.25 ശതമാനം പലിശ നിരക്കും 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

മുതിർന്ന പൗരന്മാരുടെ പലിശ നിരക്കുകൾ

മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ പലിശ നിരക്ക് 4.5 ശതമാനം മുതൽ 9.50 ശതമാനം വരെയാണ്.
 

click me!