സ്റ്റാർട്ടപ്പുകൾ തുടങ്ങാം; മാർഗനിർദ്ദേശവും,സാമ്പത്തിക സഹായവുമായി സർക്കാർ ഒപ്പമുണ്ട്

By Web Team  |  First Published Aug 12, 2023, 6:33 PM IST

സർക്കാർ നൽകുന്ന പിന്തുണ ആഗോളതലത്തിൽ ബിസിനസ്സുകളുടെ  വിശ്വാസ്യത വർദ്ധിപ്പിക്കുകയും, ബാഹ്യ നിക്ഷേപത്തിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.


രാജ്യത്ത്  വളർന്നുവരുന്ന സംരംഭകരെ സഹായിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി  നിരവധി പരിശീലനപരിപാടികളും, സഹായങ്ങളും  നൽകിക്കൊണ്ട് സർക്കാർ സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിശീലന പരിപാടികൾ, സാങ്കേതിക മാർഗനിർദേശം, സാമ്പത്തിക സഹായം, സബ്‌സിഡികൾ, കൂടാതെ  ബിസിനസ്സുകൾ പരിപോഷിപ്പിക്കുന്നതിനും വിപണിയിൽ കാലുറപ്പിക്കുന്നതിനുമായുള്ള സേവനങ്ങൾ എന്നിവയാണ് ഈ നടപടികളിൽ ഉൾപ്പെടുന്നത്. സർക്കാരിന്റെ ഇത്തരം ശ്രമങ്ങളുടെ ഫലമായി, സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര അംഗീകാരം നേടുകയും,സർക്കാർ പിന്തുണയോടെ വിദേശ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. സർക്കാർ നൽകുന്ന പിന്തുണ ആഗോളതലത്തിൽ ബിസിനസ്സുകളുടെ  വിശ്വാസ്യത വർദ്ധിപ്പിക്കുകയും, ബാഹ്യ നിക്ഷേപത്തിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുന്ന പ്രധാന കേന്ദ്ര സർക്കാർ പദ്ധതികൾ

സമകാലിക ഇന്ത്യൻ  നയങ്ങൾ, സ്റ്റാർട്ടപ്പുകളുടെ ഉയർച്ചയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്, നരേന്ദ്ര മോദി സർക്കാർ സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ് ആരംഭിക്കുകയും, നവസംരഭകരെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു. സംരംഭകരാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് സഹായവും പിന്തുണയും നൽകുകയാണ്  ഈ പദ്ധതി കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.

ALSO READ: കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കമുകിന്‍ പാള ബിസിനസ്; 'പാപ്ല' വെറുമൊരു ബ്രാന്‍ഡല്ല!

പറഞ്ഞുവരുന്നത് നിങ്ങൾ ഒരു ബിസിനസ്സ് ആരംഭിക്കുന്നത് പരിഗണനിയിലുണ്ടെങ്കിൽ, നിങ്ങളുടെ സ്റ്റാർട്ടപ്പിന് ആവശ്യമുള്ള പിന്തുണ നൽകാൻ കഴിയുന്ന സർക്കാർ സ്കീമുകൾ രാജ്യത്തുണ്ട് എന്നതിനെക്കുറിച്ചാണ്.  ഈ സ്കീമുകൾ പുതിയ സംരംഭകർക്ക് അവരുടെ ബിസിനസ്സ് തുടങ്ങാനും, വളർത്താനും സഹായിക്കുന്നതിന് നിരവധി ആനുകൂല്യങ്ങളും  സഹായവും വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക സഹായം, മാർഗനിർദേശം, സാങ്കേതിക മാർഗനിർദേശം, അല്ലെങ്കിൽ മറ്റ് പ്രോത്സാഹനങ്ങൾ എന്നിവയിലൂടെയാണെങ്കിലും, ഇന്ത്യയിൽ വിജയകരമായ ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള, സംരഭകരുടെ  ബിസിനസ് യാത്രയെ  ശാക്തീകരിക്കുന്നതിനും സുഗമമാക്കുന്നതിനും വേണ്ടിയാണ്  സർക്കാർ ഇത്തരം പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Latest Videos

undefined

ALSO READ: സ്റ്റാർട്ടപ്പും ബിസിനസ്സും തമ്മിലുള്ള വ്യത്യാസം എന്താണ്? സംരംഭം തുടങ്ങും മുൻപ് ഈ കാര്യങ്ങൾ അറിയാം

 രാജ്യത്ത് സ്റ്റാർട്ടപ്പുകളെ സഹായിക്കാനായി ആരംഭിച്ച വിവിധ കര്‍മ്മ പദ്ധതികളെക്കുറിച്ചറിയാം

1-മൾട്ടിപ്ലയർ ഗ്രാന്റ് സ്കീം (എം ജി എസ്‌)-ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്

2- ക്ഷീര സംരംഭകത്വ വികസന പദ്ധതി (ഡിഇഡിഎസ്)- മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീരവികസന വകുപ്പ്

3-മൈക്രോ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് (സിജിടിഎംഎസ്ഇ)- മിനിസ്ട്രി ഓഫ് മൈക്രോ, സ്മോൾ ആൻജ് മീഡിയം എന്റർപ്രൈസസ് (എംഎസ്എംഇ മന്ത്രാലയം) ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ(എസ്ഐഡിബിഐ)

4- സിംഗിൾ പോയിന്റ് രജിസ്ട്രേഷൻ സ്കീം (എസ്പിആർഎസ്)- ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷൻ (എൻഎസ്ഐസി)

5- ഹൈ റിസ്ക് ആൻഡ് ഹൈ റിവാർഡ് റിസർച്ച്- ഇന്ത്യ ഗവൺമെന്റ്

6-സീറോ ഡിഫെക്റ്റ് സീറോ ഇഫക്റ്റ് സ്കീം- ഇന്ത്യ ഗവൺമെന്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!