മുതിർന്ന പൗരനാണോ? ഈ നിക്ഷേപത്തിലൂടെ കൂടുതൽ നേടാം

By Web Team  |  First Published Dec 4, 2023, 4:41 PM IST

വിപണിയിലെ അപകട സാധ്യതകൾ താല്പര്യമില്ലാത്ത നിക്ഷേപകർക്ക് സ്ഥിര നിക്ഷേപം നടത്താവുന്നതാണ്.


മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനാണ് ഫിക്സഡ് ഡെപ്പോസിറ്റ്. വിപണിയിലെ അപകട സാധ്യതകൾ താല്പര്യമില്ലാത്ത നിക്ഷേപകർക്ക് സ്ഥിര നിക്ഷേപം നടത്താവുന്നതാണ്. ഡിസംബർ 2-ന് പഞ്ചാബ് & സിന്ധ്, സിഎസ്ബി, ഇന്ഡസ് ഇൻഡ്,ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ നാല് ബാങ്കുകളും അവരുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം വരെ പലിശ ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്

Latest Videos

undefined

മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കും യഥാക്രമം 0.50 ശതമാനവും 0.15 ശതമാനവും അധിക പലിശ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് നൽകുന്നു. 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന്റെ പരമാവധി പലിശ 7.40 ശതമാനമാണ്, മുതിർന്ന പൗരന്മാർക്ക്  7.90 ശതമാനം ലഭിക്കും.

ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് മുതിർന്ന പൗരന്മാർക്ക് 6.00 ശതമാനം വരെ പലിശ ലഭിക്കും. ഒരു വർഷത്തെ എഫ്ഡിക്ക് 6.70 ശതമാനം പലിശയും ഒരു വർഷത്തിൽ കൂടുതലുള്ള എഫ്ഡിക്ക് 6.50 ശതമാനം പലിശയും ലഭ്യമാണ്.  2 മുതൽ 3 വർഷത്തിൽ കൂടുതലുള്ള പലിശ നിരക്ക് 6.80 ശതമാനവും 5 മുതൽ 10 വർഷത്തിൽ കൂടുതലുള്ള പലിശ നിരക്ക് 6.75 ശതമാനവുമാണ്.

സിഎസ്ബി ബാങ്ക്

സിഎസ്ബി ബാങ്ക് 2023 ഡിസംബർ 1-ന് പലിശ നിരക്കുകൾ പുതുക്കി.  മുതിർന്ന പൗരന്മാർക്ക് "ആചാര്യ ഫിക്‌സഡ് ഡെപ്പോസിറ്റ്" എന്ന പേരിൽ ഒരു പ്രത്യേക എഫ്ഡി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 401 ദിവസത്തേക്ക് പരമാവധി 7.75 ശതമാനം ലഭിക്കും. 750 ദിവസത്തേക്കുള്ള പലിശ നിരക്ക് 7.10 ശതമാനമാണ്. ഒരു വർഷത്തിൽ കൂടുതലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 5.50 ശതമാനമാണ്. 

ഇൻഡസ്ഇൻഡ് ബാങ്ക്

മുതിർന്ന പൗരന്മാർക്ക് ഇൻഡസ്ഇൻഡ് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 8.25 ശതമാനം വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് സാധാരണക്കാരുടെ പലിശ നിരക്കിനേക്കാൾ 0.75 ശതമാനം കൂടുതലാണ്. 7 മുതൽ 14 ദിവസത്തെ എഫ്ഡികളും ഉൾപ്പെടുത്തിയിട്ടുണ്ട്, മുതിർന്ന പൗരന്മാർക്ക് 4.25 ശതമാനം പലിശ ലഭിക്കുന്നത്. സാധാരണക്കാർക്ക് 3.50 ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശയായ 8.25 ശതമാനം ലഭിക്കും. 
 

 

click me!