ജിഎസ്ടി വരുമാനം ചില്ലിക്കാശ് കൊടുക്കാനില്ല, മൂന്ന് തവണ മുൻകൂർ നൽകി, രാജ്യസഭയിൽ ഖർഗെയ്ക്ക് മന്ത്രിയുടെ മറുപടി

By Web Team  |  First Published Sep 19, 2023, 5:35 PM IST

ജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് കൃത്യസമയത്ത് നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ


ദില്ലി:  ജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് കൃത്യസമയത്ത് നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ വിഹിതം ലഭിക്കുന്നില്ലെന്നും ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണെന്നും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ആരോപിച്ചിരുന്നു. ഇതിന് ശക്തമായ രീതിയാലാണ് മന്ത്രി മറുപടി നൽകിയത്. 

'ജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് കൃത്യസമയത്ത് നൽകുന്നില്ലെന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണ്. പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശം തികച്ചും തെറ്റാണ്. ജിഎസ്ടി വരുമാനം ശേഖരിച്ച് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. മൂന്ന് തവണ പണം മുൻകൂറായി നൽകി. ഒരു സംസ്ഥാനത്തിനും പണമൊന്നും ജിഎസ്ടി വരുമാനം നൽകാനില്ല. സംസ്ഥാനങ്ങൾക്കുള്ള പണം നൽകാൻ കാലതാമസവുമില്ല. പ്രതിപക്ഷ നേതാവിന്റ ഭാഗത്ത് നിന്നുള്ള ഈ നിരുത്തരവാദപരമായ കുറ്റപ്പെടുത്തൽ തെറ്റാണ്'-  മന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. 

Latest Videos

undefined

അതേസമയം, ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ച വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ടും ഇരു നേതാക്കളും ഏറ്റുമുട്ടിയിരുന്നു. പുതിയ പാർലമെന്റിൽ സംസാരിച്ച ഖാർഗെ, സംവരണത്തിൽ രാഷ്ട്രീയ പാർട്ടികൾ കൃത്രിമം കാണിക്കുകയാണെന്ന് ആരോപിച്ചു. 'പട്ടികജാതിക്കാരായ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് കുറവാണ്, അതുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾക്ക് ദുർബലരായ സ്ത്രീകളെ തെരഞ്ഞെടുക്കുന്നത്. വിദ്യാസമ്പന്നരും പോരാടാൻ കഴിയുന്നവരുമായവരെ അവർ ഒരിക്കലും തിരഞ്ഞെടുക്കുന്നില്ല'- എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാൽ പ്രസ്താവനയെ,  ബിജെപി പാർലമെന്റേറിയൻമാരിൽ ഒരാളും മന്ത്രിയുമായ നിർമല സീതാരാമൻ ശക്തമായി എതിർത്തു. താങ്കൾ ഈ പ്രസ്താവനയെ സാമന്യവൽക്കരിക്കേണ്ടതില്ലെന്ന് പഞ്ഞ മന്ത്രി. ഞങ്ങളുടെ പാർട്ടിയിൽ അത്തരത്തിൽ അല്ലെന്നും വ്യക്തമാക്കി.  'ഞങ്ങൾ പ്രതിപക്ഷ നേതാവിനെ ബഹുമാനിക്കുന്നു, പക്ഷേ എല്ലാ പാർട്ടികളും ഫലപ്രദമല്ലാത്ത രീതിയിൽ സ്ത്രീകളെ തിരഞ്ഞെടുക്കുന്നുവെന്ന സാമാന്യവൽക്കരിച്ച പ്രസ്താവന തികച്ചും അസ്വീകാര്യമാണ്.

Read more: വനിതാ സംവരണ ബിൽ; ബില്ല് കൊണ്ടുവന്ന രീതിയോട് എതിർപ്പ്, ബില്ലിനോടുള്ള സമീപനം ചർച്ച ചെയ്ത് തീരുമാനിക്കും: ഇടി

ഞങ്ങളെയെല്ലാവരെയും ഞങ്ങളുടെ പാർട്ടിയാണ്, പ്രധാനമന്ത്രിയാണ് ശാക്തീകരിച്ചത്. പ്രസിഡന്റ് ദ്രൗപതി മുർമു ശാക്തീകരിക്കപ്പെട്ട സ്ത്രീയാണ്. ഞങ്ങളുടെ പാർട്ടിയുടെ എംപിമാർ ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ്. വനിതാ പ്രസിഡന്റുമാരുണ്ടെങ്കിലും കോൺഗ്രസിന് പ്രസ്താവന ബാധകമായേക്കാമെന്നും, എന്നാൽ എല്ലാ പാർട്ടികളെയും പൊതുവൽക്കരിക്കുന്നതിനെ ഞാൻ എതിർക്കുന്നുവെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

click me!