നൈറ്റ് ലൈഫ് കൂടുതല്‍ ആസ്വദിക്കാം, പുതിയ നീക്കവുമായി തായ്‌ലാൻഡ്

By Web TeamFirst Published Nov 29, 2023, 5:59 PM IST
Highlights

തായ്‌ലൻഡിലെ നിശാക്ലബ്ബുകളുടെയും വിനോദ വേദികളുടെയും പ്രവർത്തന സമയം നീട്ടാൻ സർക്കാർ അനുമതി നൽകി.

കോവിഡിന് ശേഷം പഴയ പോലെ വിനോദസഞ്ചാരികള്‍ എത്താത്ത അവസ്ഥ....സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ചൈനക്കാര്‍ക്ക് എത്താനും പറ്റുന്നില്ല...ഇതോടെ ബുദ്ധിമുട്ടിലായത് തായ്‌ലാൻഡിലെ വിനോദ സഞ്ചാര മേഖലയാണ് ..ഇതിന് പ്രതിവിധിയായി നിരവധി പദ്ധതികളാണ് രാജ്യം നടപ്പാക്കുന്നത്. ഏറ്റവുമൊടുവില്‍ നൈറ്റ് ലൈഫ് പദ്ധതി വിപുലീകരിക്കാനാണ് തായ്‌ലാൻഡ് പ്രധാനമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. ഇത് പ്രകാരം  പ്രത്യേക പ്രദേശങ്ങളിലെ നിശാക്ലബ്ബുകളുടെയും വിനോദ വേദികളുടെയും പ്രവർത്തന സമയം നീട്ടാൻ സർക്കാർ അനുമതി നൽകി. തായ്‌ലൻഡിലെ പേരു കേട്ട രാത്രി ജീവിതം പരമാവധി ഉപയോഗപ്പെടുത്താനും അത് വഴി കൂടുതലായി സഞ്ചാരികളെ ആകർഷിക്കുന്നതിനുമാണ് സർക്കാരിന്റെ പദ്ധതി.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാങ്കോക്ക്, ഫുക്കറ്റ്, പട്ട്യ, ചിയാങ് മായ്, സാമുയി എന്നിവിടങ്ങളിലെ വിനോദ വേദികളും ക്ലബ്ബുകളും കരോക്കെ ബാറുകളും പുലർച്ചെ 4 വരെ  തുറന്നിരിക്കും. ഇന്ത്യ, റഷ്യ, ചൈന, കസാക്കിസ്ഥാൻ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിസ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.  തായ്‌ലൻഡിലേക്ക് ഈ വർഷം ഇതുവരെ 24.5 ദശലക്ഷം വിദേശ വിനോദസഞ്ചാരികളാണ് എത്തിയത് . ഈ വർഷം കഴിയുന്നതോടെ ഇത് 28 ദശലക്ഷം വരുമെന്നാണ് കരുതുന്നത്.കോവിഡിന് മുമ്പ്  തായ്‌ലൻഡിലേക്ക് 39.9 ദശലക്ഷം  സഞ്ചാരികളാണ് എത്തിയിരുന്നത്.   ചൈനയിൽ നിന്ന് 11 ദശലക്ഷം സന്ദർശകർ എത്തിയിരുന്ന സ്ഥാനത്ത്  ഈ വർഷം വെറും 3.5 ദശലക്ഷം പേർ മാത്രമായിരിക്കും എത്തുകയെന്നാണ് കണക്കുകൾ.മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ തായ്ലന്‍ഡ് ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നത് ഇന്ത്യാക്കാരാണ്. ഈ വര്‍ഷം ഇതുവരെ 12 ലക്ഷം ഇന്ത്യാക്കാരാണ് തായ്ലന്‍ഡ് കാണാനെത്തിയത്.

കൂടാതെ, ഈ വർഷം വിന്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും തായ്‌ലൻഡ് സർക്കാർ പ്രഖ്യാപിച്ചു

click me!