ഹോർലിക്സ്, ബൂസ്റ്റ് മധുരപലഹാരങ്ങൾ കൂടാതെ മോട്ടിച്ചൂർ ലഡൂ, ബേസൻ ലഡു, സോൻ പാപ്ഡി, ദോഡ ബർഫി, കാജു കട്‌ലി തുടങ്ങിയ മധുര പലഹാരങ്ങളും വിറ്റഴിയുന്നുണ്ട്.
ദീപാവലി വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് മധുര പലഹാരങ്ങൾ തന്നെയാണ്. വസ്ത്രങ്ങൾക്കും പടക്കങ്ങൾക്കും ഡിമാൻഡ് ഉണ്ടെങ്കിലും ദീപാവലി സ്വീറ്റ്‌സ് സമ്മാനമായി നല്കാൻ കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നത് കാരണം മധുരപലഹാരങ്ങൾക്ക് ഈ സീസണിൽ വില ഉയരുന്നു. ഉപഭോക്താക്കളെ ആകൃഷ്ടരാക്കാൻ ഇത്തവണ വിപണികളിലേക്ക് എത്തുന്നത് വൈറൈറ്റി പലഹാരങ്ങളാണ്. തമിഴ്‌നാട്ടിലെ തേനിയിൽ ബട്ടർ മൈസൂർബ, കശുവണ്ടി മസൂർബ, ഹോർലിക്‌സ്, ബൂസ്റ്റ് ബർഫി തുടങ്ങിയ പുതിയ ഇനം മധുരപലഹാരങ്ങൾ വിൽപ്പനക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ALSO READ: ഉയർന്ന വരുമാനം ഉണ്ടായിട്ടും ലോൺ കിട്ടുന്നില്ലേ? കാരണം ഇതാണ്
undefined
ബൂസ്റ്റ്, ഹോർലിക്സ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച മധുരപലഹാരങ്ങൾക്ക് വൻ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചിന്നമന്നൂർ ടൗണിലെ ഒരു സ്വീറ്റ് ഷോപ്പ് ഉടമ കാളിദാസ് പറഞ്ഞതായാണ് റിപ്പോർട്ട്. കുറഞ്ഞ വിലയിൽ മികച്ച ഗുണനിലവാരമുള്ള മധുരപലഹാരങ്ങൾ നൽകുന്നുണ്ടെന്നും ബേക്കറി ഉടമകൾ പറയുന്നു. മധുരപലഹാരങ്ങൾക്ക് ദീപാവലി ഓഫറുകളും ലഭ്യമാണ്. ഹോർലിക്‌സ്, ബൂസ്റ്റ് മധുരപലഹാരങ്ങൾ കൂടാതെ മോട്ടിച്ചൂർ ലഡൂ, ബേസൻ ലഡു, സോൻ പാപ്ഡി, ദോഡ ബർഫി, കാജു കട്‌ലി തുടങ്ങിയ മധുര പലഹാരങ്ങളും വിറ്റഴിയുന്നുണ്ട്.
കഴിഞ്ഞ വർഷം ദീപാവലിക്കും വമ്പൻ കച്ചവടമാണ് നടന്നത്. ഈ വർഷവും മറ്റൊരു വൻ വിൽപ്പനയാണ് കടയുടമകൾ പ്രതീക്ഷിക്കുന്നത്. മധുരപലഹാരത്തിനുള്ള ഓർഡറുകൾ ഇതിനകം ഉയർന്ന അളവിൽ ലഭിച്ചിട്ടുണ്ടെന്ന് ബേക്കറി ഉടമകൾ പറയുന്നു. ദീപാവലി ദിവസം ആകുമ്പോഴേക്ക് ഇത് ഉയരുമെന്നാണ് പ്രതീക്ഷ. ഹോർലിക്സ്, ബൂസ്റ്റ് ബർഫി ഈ വർഷം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മധുര പലഹാരങ്ങളിൽ ഒന്നാണ്. ചെറുപയർ മാവ്, ചോക്കലേറ്റ് ഹോർലിക്സ്, പഞ്ചസാര, വെള്ളം, നെയ്യ്, ബദാം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് ഇത്.