ഓൺലൈനിലെ അപകടം പിടിച്ച പണക്കെണിയിലോ ഫാസിൽ? മുംബൈയിൽ കാണാതായ ആലുവക്കാരൻ എവിടെ?!

By Web Team  |  First Published Sep 16, 2023, 12:54 PM IST

മുംബൈയില്‍ കാണാതായ ആലുവ സ്വദേശി ഓണ്‍ലൈന്‍ വായ്പാ ആപ്പിന്‍റെ കെണിയില്‍ കുടുങ്ങിയെന്ന് സംശയം


മുംബൈ: മുംബൈയില്‍ കാണാതായ ആലുവ സ്വദേശി ഓണ്‍ലൈന്‍ വായ്പാ ആപ്പിന്‍റെ കെണിയില്‍ കുടുങ്ങിയെന്ന് സംശയം. മുംബൈ എച്ച് ആര്‍ കോളേജില്‍ പഠിക്കുന്ന എടയപ്പുറം സ്വദേശി ഫാസിലിനെയാണ് ഓഗസ്റ്റ് 26 മുതല്‍ കാണാതായത്. രക്ഷിതാക്കള്‍ ഫാസിലിന്‍റെ ബാങ്ക് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഓണ്‍ലൈന്‍ വായ്പാ സംഘങ്ങളുമായി ഇടപാട് നടന്നതായി സംശയം ഉയര്‍ന്നത്.

എല്ലാ ദിവസവും ഒന്നിലേറെ തവണ വീട്ടിലേക്ക് വിളിച്ചിരുന്ന ഫാസിലിനെ ഓഗസ്റ്റ് 26 -നാണ് ഒടുവില്‍ രക്ഷിതാക്കള്‍ ബന്ധപ്പെട്ടത്. 26 ന് വൈകിട്ടോടെ ഫാസിലിന്‍റെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയി. തൊട്ടടുത്ത ദിവസം ഫാസിലിനെ അന്വേഷിച്ച് അച്ഛനും സഹോദരും മുംബൈക്ക് തിരിച്ചു. ഫാസിലിനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മുംബൈ കൊളാബ പൊലീസിനും എറണാകുളം റൂറല്‍ എസ്‍പിക്കും പരാതി നല്‍കി. 

Latest Videos

ചില സാമ്പത്തിക നഷ്ടങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതായി ഫാസില്‍ ഉമ്മയോട് ഫോണില്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ ആപ്പിന്‍റെ ചതിക്കുഴിയില്‍ ഫാസിലും പെട്ടതായാണ് സംശയം. കൊളാബ പൊലീസിന്‍റെ അന്വേഷണത്തില്‍ ഫാസില്‍ ട്രെയിനില്‍ നാഗ്പൂരില്‍ എത്തിയതായി തെളിഞ്ഞിരുന്നു.  നാഗ്‍പൂരില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഫാസിലിന്‍റെ ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. മുംബൈ എച്ച് ആര്‍ കോളേജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്ണോമിക്സില്‍ രണ്ടാം വര്‍ഷ ബിഎംഎസ് വിദ്യാര്‍ഥിയാണ് ഫാസില്‍.

Read also: സമയം കൊടുത്തു, മൈൻഡ് ചെയ്തില്ല, നടപടിയല്ലാതെ വഴിയില്ല, ഇന്ന് അടച്ചുപൂട്ടിയത് 459 സ്ഥാപനങ്ങൾ, മുന്നറിയിപ്പ്!

click me!