ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി; സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചാൽ എത്ര ലഭിക്കും

By Web Team  |  First Published Dec 29, 2023, 6:10 PM IST

ചെറുകിട സമ്പാദ്യ പദ്ധതികൾക്കും പോസ്റ്റ് ഓഫീസ് സ്കീമുകൾക്കും സർക്കാർ പ്രഖ്യാപിച്ച പലിശ നിരക്കിൽ വർദ്ധനവ് ഉണ്ടായതായി  ധനമന്ത്രാലയം അറിയിച്ചു. 



ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു സര്‍ക്കാര്‍ പാദാടിസ്ഥാനത്തില്‍ പരിഷ്കരിക്കാറുണ്ട്. 2024 ജനുവരി-മാർച്ച് പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ബാധകമായ പലിശ നിരക്കുകൾ സർക്കാർ പ്രഖ്യാപിച്ചു. നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും പുതിയ പലിശ നിരക്ക് തുടര്‍ന്ന് ലഭിക്കും. നടപ്പ് സാമ്പത്തിക വര്ഷത്തിന്റെ അവസാന പാദത്തിൽ പ്രത്യേക ചെറുകിട സമ്പാദ്യ പദ്ധതികൾക്കും പോസ്റ്റ് ഓഫീസ് സ്കീമുകൾക്കും സർക്കാർ പ്രഖ്യാപിച്ച പലിശ നിരക്കിൽ വർദ്ധനവ് ഉണ്ടായതായി  ധനമന്ത്രാലയം അറിയിച്ചു. 

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിറയ്ക്കും ഉയർത്തിയിട്ടുണ്ട്. 8 .2 ശതമാനമാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശ. അതേസമയം പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 

Latest Videos

undefined

എന്താണ് സുകന്യ സമൃദ്ധി യോജന

10 വയസ്സിന് താഴെയുള്ള  പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളു. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. അതായത് മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് രണ്ട് പേരുടെ പേരില്‍ മാത്രമേ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയുകയുള്ളു. ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും.

ഒരു രക്ഷിതാവിന് മകള്‍ ജനിച്ചയുടന്‍ തന്നെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ തുറക്കാനാകും. അങ്ങനെയെങ്കില്‍ മകളുടെ പേരില്‍ 15 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാന്‍ സാധിക്കും. കാരണം സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ പെണ്‍കുട്ടിക്ക് 14 വയസ് തികയുന്നത് വരെയാണു നിക്ഷേപിക്കാന്‍ സാധിക്കുക. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ പിന്‍വലിക്കാം. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാമെന്നതും ശ്രദ്ധേയമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന പദ്ധതി നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

click me!