നിലവിൽ, ഇ-കൊമേഴ്‌സ് കമ്പനികൾ കിലോയ്ക്ക് ഏകദേശം 170 മുതൽ 180 രൂപയ്ക്ക് വരെയാണ് തക്കാളി വിൽക്കുന്നത്. 70 രൂപ സബ്‌സിഡി നിരക്കിലുള്ള തക്കാളി ഒരു വ്യക്തിക് രണ്ട് കിലോ വരെയെ വാങ്ങാനാകൂ
ദില്ലി: രാജ്യത്ത് തക്കാളി വില കുത്തനെ ഉയരുന്നതിനിടയിൽ സബ്‌സിഡി നിരക്കിലുള്ള തക്കാളി ഓൺലൈൻ വഴി ലഭ്യമാകുമെന്ന് കേന്ദ്രം. സർക്കാരിന്റെ കാർഷിക വിപണന കമ്പനിയായ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വഴി കിലോഗ്രാമിന് 70 രൂപ സബ്‌സിഡി നിരക്കിൽ തക്കാളി വിൽക്കാൻ തുടങ്ങി.
ഒഎൻഡിസിയിൽ ഉപഭോക്താക്കൾക്ക് ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ഓർഡറുകൾ നൽകാം, അടുത്ത ദിവസം ഡെലിവറി നടത്തും. ഒരു വ്യക്തിക് രണ്ട് കിലോ തക്കാളി മാത്രമേ വാങ്ങാനാകൂ. നിലവിൽ, ഇ-കൊമേഴ്‌സ് കമ്പനികൾ കിലോയ്ക്ക് ഏകദേശം 170 മുതൽ 180 രൂപയ്ക്ക് വരെയാണ് തക്കാളി വിൽക്കുന്നത്.
undefined
ALSO READ: ഒരാഴ്ചയ്ക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? നൽകേണ്ടി വരുന്ന പിഴകൾ ഇങ്ങനെ
ദില്ലി എൻസിആറിൽ ഒഎൻഡിസി വഴിയും തക്കാളി ലഭിക്കുമെന്ന് എൻസിസിഎഫ് മാനേജിംഗ് ഡയറക്ടർ അനീസ് ജോസഫ് ചന്ദ്ര പറഞ്ഞു. പേടിഎം, മൈസ്റ്റോർ, പിൻകോഡ് തുടങ്ങിയ ഒഎൻഡിസിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബയേഴ്സ് ആപ്പിലൂടെ തക്കാളി ലഭ്യമാക്കുമെന്ന് ചന്ദ്ര പറഞ്ഞു. ഇന്ത്യാ ഗവൺമെന്റ് വികസിപ്പിച്ചെടുത്തതാണ് പ്ലാറ്റഫോമാണ് ഒഎൻഡിസി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് അവരുടെ ഭക്ഷണം നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇത്. ഭക്ഷണം മാത്രമല്ല, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയും വാങ്ങാനാകും.
രാജ്യത്ത് തക്കാളി വില 250 രൂപ കടന്നിരുന്നു ഇതോടെയാണ് കേന്ദ്ര സർക്കാർ തക്കാളിയിൽ സബ്‌സിഡി ഏർപ്പെടുത്താൻ തീരുമാനിച്ചത്. എൻസിസിഎഫും നാഫെഡും സംഭരിച്ച തക്കാളി ആദ്യം കിലോയ്ക്ക് 90 രൂപയ്ക്കും പിന്നീട് ജൂലായ് 16 മുതൽ 80 രൂപയ്ക്കും സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയിരുന്നു. പിന്നീട് ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി, കേന്ദ്ര സർക്കാർ ബുധനാഴ്ച തങ്ങളുടെ വിപണന ഏജൻസികളായ നാഫെഡിനോടും എൻസിസിഎഫിനോടും തക്കാളി കിലോയ്ക്ക് 80 രൂപയ്ക്ക് പകരം 70 രൂപയ്ക്ക് വിൽക്കാൻ നിർദേശിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം