ടൂറിസ്റ്റുകളുടെ യാത്ര തടയേണ്ട; ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കരുത്

By Web Team  |  First Published Aug 17, 2023, 6:56 PM IST

ടൂറിസ്റ്റ് വാഹനങ്ങൾക്ക് ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.


ദില്ലി: ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശനനികുതി ഈടാക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് നിർദ്ദേശം നൽകി.

ടൂറിസ്റ്റ് വാഹനങ്ങൾക്ക് ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പ്രവേശന നികൂതി ഈടാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, മന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗതാഗത സെക്രട്ടറിമാർക്കും ഗതാഗത കമ്മീഷണർമാർക്കും കത്തയച്ചു. ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ് പ്രകാരം  പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് മറ്റ് തരത്തിലുള്ള നികുതി/ഫീസുകൾ ഈടാക്കരുതെന്നും  കത്തിൽ പറയുന്നു

ALSO READ: അഡിഡാസുമായി കൈകോർക്കാൻ ബാറ്റ; ലക്ഷ്യം ഇന്ത്യൻ വിപണി

Latest Videos

undefined

മോട്ടോർ വെഹിക്കിൾ (എംവി) ആക്ട് 1988 പ്രകാരം രാജ്യത്തുടനീളമുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്ക് പെർമിറ്റ് നൽകുന്നതിനും പെർമിറ്റ് ഫീസ് വാങ്ങുന്നതിനുമുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. രാജ്യത്തുടനീളമുള്ള ടൂറിസ്റ്റ് വാഹനങ്ങളുടെ തടസ്സരഹിതമായ സഞ്ചാരം ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ പെർമിറ്റ് നൽകുന്നത്. അഖിലേന്ത്യാ പെർമിറ്റ് അനുവദിക്കുമ്പോൾ ടൂറിസസ്റ്റ് വാഹനങ്ങളിൽ നിന്നും ഈടാക്കുന്ന ഫീസ് അത് നടപ്പിലാക്കുന്ന സംസ്ഥാനമായോ കേന്ദ്ര ഭരണ പ്രദേശമായോ പങ്കുവെയ്ക്കുന്നുണ്ട്.

മന്ത്രാലയത്തിന്റെ പോർട്ടൽ പ്രകാരം, രാജ്യത്ത് 91,000-ലധികം എഐടിപികളുണ്ട്.    ടൂറിസ്റ്റ് വാഹനങ്ങൾക്ക് രാജ്യത്തുടനീളം തടസ്സങ്ങലില്ലാതെ സുഗമമായി യാത്ര സാധ്യമാവുന്നതിനായാണ്  ട്രാൻസ്പോർട്ട് അതോറിറ്റി പെർമിറ്റ് നൽകുന്നത്. അതുകൊണ്ട് തന്നെ ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്നും  മറ്റ് നികുതികളോ ഫീസോ നൽകാതെ ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്നും ഈടാക്കരുതെന്നുമാണ് നിർദ്ദേശം.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

click me!