ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ വേണോ; ഈ മൂന്ന് സ്കീമുകൾ ലഭിക്കുക രണ്ടാഴ്ചകൂടി മാത്രം

By Web Team  |  First Published Jun 14, 2023, 11:41 AM IST

തുടർച്ചയായി രണ്ടാം തവണയും ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിർത്തിയതോടെ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇനിയും ഉയർത്തില്ല


രാജ്യത്തെ വിവിധ ബാങ്കുകളിലെ ഫിക്‌സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് ഇപ്പോൾ  അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലാണ്. നിരക്കുകൾ ഇനിയും ഉയരില്ലെന്ന് വിദഗ്ധർ പറയുന്നു.  തുടർച്ചയായി രണ്ടാം തവണയും ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിർത്തിയതോടെ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇനിയും ഉയർത്തില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചില ബാങ്കുകൾ ആകട്ടെ അവരുടെ എഫ്ഡി നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ തുടങ്ങി. 2023 ജൂൺ 1-ന് പഞ്ചാബ് നാഷണൽ ബാങ്ക് ഒരു വർഷത്തെ കാലാവധിക്കുള്ള നിരക്കുകൾ കുറച്ചു.  ഉയർന്ന പലിശ നിരക്ക് നൽകുന്ന ഈ മൂന്ന് സ്കീമുകളുടെ കാലാവധി കഴിയാറായിട്ടുണ്ട്.  

എസ്ബിഐ അമൃത് കലാഷ്

Latest Videos

undefined

രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  അമൃത് കലാഷ് എഫ്ഡി റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്കീമിന് ജൂൺ അവസാനം വരെ സാധുതയുണ്ട്. എസ്‌ബി‌ഐ അമൃത് കലാഷ് എഫ്‌ഡി സ്കീം 400 ദിവസത്തെ പ്രത്യേക കാലയളവിലാണ്, അതിൽ പൊതുജനങ്ങൾക്ക് 7.10% പലിശയും മുതിർന്ന പൗരന്മാർക്ക് 7.60% പലിശയും ലഭിക്കും, ഇത് സാധാരണ ബാധകമായ നിരക്കിനേക്കാൾ 50 ബിപിഎസ് കൂടുതലാണ്.

ഇന്ത്യൻ ബാങ്ക് പ്രത്യേക എഫ്.ഡി

ഇന്ത്യൻ ബാങ്ക് "IND SUPER 400 DAYS" പ്രത്യേക സ്ഥിരനിക്ഷേപം 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ഇന്ത്യൻ ബാങ്ക് ഇപ്പോൾ പൊതുജനങ്ങൾക്ക് 7.25% പലിശയും മുതിർന്ന പൗരന്മാർക്ക് 7.75% പലിശയും നൽകും.

എസ്ബിഐ വിഇ കെയർ

എസ്ബിഐ വെകെയർ എഫ്ഡി സ്കീം പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് മാത്രമുള്ളതാണ്, ഈ സ്കീം 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ളതാണ്. , എസ്ബിഐ വിഇ കെയർ സ്കീമിന് കീഴിൽ 2023 ജൂൺ 30 വരെ പരിമിത കാലത്തേക്ക് മുതിർന്ന പൗരന്മാർക്ക് 7.50% പലിശ നിരക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.

എസ്ബിഐ വിഇ കെയർ സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് പ്രോഗ്രാം 2020 മെയ് മാസത്തിൽ ആരംഭിച്ചു. പ്രോഗ്രാമിന്റെ കാലാവധി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.

click me!