സുരക്ഷിതമായ നിക്ഷേപ മാർഗമായതിനാൽ സ്വർണ്ണ നിക്ഷേപകർക്കിടയിൽ എസ്ജിബിയ്ക്ക് നല്ല ഡിമാന്റുമുണ്ട്. ഓൺലൈൻ ആയി വാങ്ങുകയാണെങ്കിൽ കിഴിവും ലഭിക്കും
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെകിൽ ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി). ജ്വല്ലറികളിലോ, സ്വർണ്ണക്കടകളിലോ പോയി സ്വർണ്ണം വാങ്ങാതെ അതിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗമാണ് എസ്ജിബികൾ. അതായത് ഭൗതിക സ്വർണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വർണം വാങ്ങാവുന്ന രീതിയാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. എസ്‌ജിബിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോഗ്രാമുമാണ്. വാര്‍ഷിക പലിശ 2.50 ശതമാനമാണ്. മാത്രമല്ല നിക്ഷേപകന് സ്വര്‍ണ്ണത്തിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 75% വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകള്‍ പണയം വയ്ക്കാം.
undefined
സെപ്‌റ്റംബർ 11-ന് സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചിട്ടുണ്ട്. 2023 സെപ്‌റ്റംബർ 15-ന് സബ്‌സ്‌ക്രിപ്‌ഷൻ അവസാനിക്കും. ഓൺലൈൻ നിക്ഷേപകർക്ക് കിഴിവുകൾ ഉണ്ടാകും. കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച്
റിസർവ് ബാങ്ക് ഗ്രാമിന് 50 രൂപ കിഴിവ് നൽകും. അത്തരം നിക്ഷേപകർക്ക്, ഗോൾഡ് ബോണ്ടിന്റെ ഇഷ്യൂ വില ഒരു ഗ്രാം സ്വർണ്ണത്തിന് 5,873 രൂപയായിരിക്കും.
എവിടെനിന്ന് വാങ്ങാം?
നിക്ഷേപകർക്ക് ബാങ്കുകൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇ, ബിഎസ്ഇ എന്നിവ മുഖേന സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങാം
ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്
എസ്ബിഐ നെറ്റ് ബാങ്കിംഗ് വഴി എസ്‌ജിബി ഓൺലൈനായി എങ്ങനെ വാങ്ങാം
ഘട്ടം 1: ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് എസ്ബിഐ നെറ്റ് ബാങ്കിഗ് ലോഗിൻ ചെയ്യുക
ഘട്ടം 2: പ്രധാന മെനുവിൽ നിന്ന് 'ഇ-സേവനം' ക്ലിക്ക് ചെയ്യുക
ഘട്ടം 3: ‘സോവറിൻ ഗോൾഡ് ബോണ്ട് സ്കീം’ ക്ലിക്ക് ചെയ്യുക
ഘട്ടം 4: നിങ്ങൾ ആദ്യമായി നിക്ഷേപിക്കുന്ന ആളാണെങ്കിൽ രജിസ്റ്റർ ചെയ്യണം. ടാബിൽ നിന്ന് 'രജിസ്റ്റർ' തിരഞ്ഞെടുക്കുക, തുടർന്ന് 'നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് തുടരുക
ഘട്ടം 5: നിങ്ങളുടെ എല്ലാ വിശദാംശങ്ങളും നൽകുക. നാമനിർദ്ദേശവും മറ്റ് വിശദാംശങ്ങളും ചേർക്കുക.
ഘട്ടം 6: നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് ഉള്ള എൻഎസ്ഡിഎൽ അല്ലെങ്കിൽ സിഡിഎസ്എൽ എന്നിവയിൽ നിന്ന് ഡിപ്പോസിറ്ററി പങ്കാളിയെ തിരഞ്ഞെടുക്കുക.
ഘട്ടം 7: ഡിപി ഐഡി, ക്ലയന്റ് ഐഡി എന്നിവ നൽകി 'സമർപ്പിക്കുക' ടാബിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 8: വിശദാംശങ്ങൾ സ്ഥിരീകരിച്ച് 'സമർപ്പിക്കുക' ടാബിൽ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം