വജ്രങ്ങൾ പിന്നിലായി, അമേരിക്കയിലേക്ക് ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ഈ ഉത്പന്നം

By Web TeamFirst Published Sep 30, 2024, 3:31 PM IST
Highlights

ഇന്ത്യയുടെ സ്മാർട്ട്ഫോൺ കയറ്റുമതിയിലെ വർദ്ധനവ്, മൊബൈൽ ഉപകരണങ്ങൾക്കുള്ള ഇന്ത്യയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയുടെ വിജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് വജ്രങ്ങളല്ല, പകരം സ്മാർട്ട്‌ഫോണുകൾ ആണ്. പ്രത്യേകിച്ച് ആപ്പിൾ ഇന്കിന്റെ ഐഫോണുകൾ. 1.44 ബില്യൺ ഡോളറിന്റെ വജ്രങ്ങളാണ് കഴിഞ്ഞ ജൂൺ പാദത്തിൽ കയറ്റുമതി ചെയ്തതെങ്കിൽ സ്മാർട്ട്‌ഫോൺ കയറ്റുമതി 2 ബില്യൺ ഡോളറിലെത്തി. 

കഴിഞ്ഞ സാമ്പത്തിക വർഷം ഡിസംബർ പാദത്തിൽ യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി 1.42 ബില്യൺ ഡോളറിലെത്തി,  അവസാന പാദമായപ്പോഴേക്കും സ്‌മാർട്ട്‌ഫോൺ കയറ്റുമതി 43 ശതമാനം ഉയർന്ന് 2.02 ബില്യൺ ഡോളറിലെത്തി, അതേസമയം, വജ്ര കയറ്റുമതി 4.6 ശതമാനം ഇടിഞ്ഞ് 1.24 ബില്യൺ ഡോളറിലെത്തി. മാത്രമല്ല, സെപ്തംബർ പാദത്തിൽ, ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതിയിൽ സ്‌മാർട്ട്‌ഫോണുകൾ നാലാം സ്ഥാനത്തെത്തി.

Latest Videos

ഇന്ത്യയുടെ സ്മാർട്ട്ഫോൺ കയറ്റുമതിയിലെ വർദ്ധനവ്, മൊബൈൽ ഉപകരണങ്ങൾക്കുള്ള ഇന്ത്യയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയുടെ വിജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പിഎൽഐ അവതരിപ്പിക്കുന്നതിന് മുമ്പ്, ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ കയറ്റുമതി 2019 ൽ  1.6 ബില്യൺ ഡോളറായിരുന്നു, ഇത് ആഗോള വിപണിയിലേക്കുള്ള മൊത്തം കയറ്റുമതിയാണ്. യുഎസ് വിപണിയിലേക്ക്  5 മില്യൺ ഡോളർ മാത്രം കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. 2023 ആയപ്പോഴേക്കും, ആപ്പിൾ ഇന്ത്യയിൽ നിന്ന് 5 ബില്ല്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ കയറ്റുമതി ചെയ്തു, ഇത് രാജ്യത്തിൻ്റെ മൊത്തം സ്മാർട്ട്‌ഫോൺ കയറ്റുമതിയെ ഉയർത്തി. 2024 ൽ കയറ്റുമതി 10 ബില്യൺ ഡോളറായി ഉയർന്നു, ഈ കാലയളവിൽ, യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി 158 ശതമാനം ഉയർന്ന് 5.56 ബില്യൺ ഡോളറിലെത്തി, ഇത് വജ്രങ്ങൾക്ക് ശേഷം യുഎസിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതിയായി മാറി. ഇന്ത്യയിൽ നിന്നുള്ള ആപ്പിളിൻ്റെ ഐഫോൺ കയറ്റുമതിയുടെ 50 ശതമാനവും ഇപ്പോൾ യുഎസിലേക്കാണ്.

അതേസമയം, മികച്ച വളർച്ചയുണ്ടായിട്ടും, ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി യുഎസ് സ്‌മാർട്ട്‌ഫോൺ ഇറക്കുമതി വിപണിയുടെ ഒരു ചെറിയ പങ്ക് മാത്രമാണ്. 2022-ലും 2023-ലും യുഎസ് യഥാക്രമം 66 ബില്യൺ ഡോളറിൻ്റെയും 59.6 ബില്യൺ ഡോളറിൻ്റെയും സ്‌മാർട്ട്‌ഫോണുകൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. കൂടാതെ 55 ബില്യൺ ഡോളറും 46.3 ബില്യൺ ഡോളറും വിലമതിക്കുന്ന ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും യുഎസ് ഇറക്കുമതി ചെയ്തു. ഇത് പ്രധാനമായും ചൈനയിൽ നിന്നും വിയറ്റ്‌നാമിൽ നിന്നുമാണ്. 
 

click me!