ബാഴ്സലോണയിൽ സ്മാർട്ട് സിറ്റി എക്‌സ്‌പോ വേൾഡ് കോൺഗ്രസ്; കേരളത്തിന്‍റെ പ്രതിനിധിയായി ആര്യ, ലക്ഷ്യം കുതിപ്പ്

By Web Team  |  First Published Nov 9, 2023, 3:41 PM IST

പുതിയ കാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാനും ഇവിടത്തെ ചർച്ചകളും എക്‌സ്‌പോയും ഗുണകരമാകും എന്നാണ് കരുതുന്നതെന്ന് മേയര്‍ ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.


ബാഴ്സലോണ: സ്പെയിനില്‍ നടക്കുന്ന സ്മാർട്ട് സിറ്റി എക്‌സ്‌പോ വേൾഡ് കോൺഗ്രസിൽ കേരളത്തിന്‍റെ പ്രതിനിധിയായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ബാഴ്സലോണയിലാണ് സ്മാർട്ട് സിറ്റി എക്‌സ്‌പോ വേൾഡ് കോൺഗ്രസ് നടക്കുന്നത്. നഗരവികസനത്തെ കുറിച്ചുള്ള ചർച്ചകളും എക്‌സ്‌പോയുമാണ് നടക്കുന്നത്.

അതിവേഗം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം നഗരത്തിൽ ഫലപ്രദമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും പുതിയ കാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാനും ഇവിടത്തെ ചർച്ചകളും എക്‌സ്‌പോയും ഗുണകരമാകും എന്നാണ് കരുതുന്നതെന്ന് മേയര്‍ ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രി എം ബി രാജേഷും  സ്മാർട്ട് സിറ്റി എക്‌സ്‌പോ വേൾഡ് കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്.

Latest Videos

undefined

ഇതിനിടെ കൊച്ചിയുടെ സുസ്ഥിര നഗരവികസന പദ്ധതികൾക്ക് ജർമ്മൻ സർക്കാരിന്‍റെ പിന്തുണയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊച്ചി സന്ദർശിച്ച ജർമ്മൻ ഫെഡറൽ മിനിസ്ട്രി ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്‍റിന്‍റെ (ബി എം ഇസഡ്) നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘവുമായി മേയർ അഡ്വ എം അനിൽകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് കൊച്ചി നഗരത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ജർമ്മൻ സർക്കാരിന്‍റെ പൂർണ്ണ പിന്തുണ അറിയിച്ചത്.

നിലവിൽ ജർമ്മൻ സർക്കാരിന്‍റെ സഹകരണത്തോടെ കൊച്ചിയിൽ നടന്നുവരുന്ന കൊച്ചി അർബൻ ഒബ്സർവേറ്ററി, മുല്ലശ്ശേരി കനാൽ പുനരുജ്ജീവന പദ്ധതി, എംആർഎഫ് പദ്ധതി, സൈക്കിൾ വിത്ത് കൊച്ചി തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനും വിപുലീകരണത്തിനും ജർമ്മൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് തുടർ സഹകരണമുണ്ടാവുമെന്നും സംഘം മേയറെ അറിയിച്ചു. ജർമ്മൻ സർക്കാരിന്‍റെ കീഴിലുള്ള ബാങ്കായ കെ എഫ് ഡബ്ലിയു ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹകരണം നഗരത്തിലെ കനാൽ നവീകരണ പദ്ധതികൾ നടപ്പിലാക്കുന്നതിന് കൂടി ഉണ്ടാകണമെന്ന് മേയർ ജർമ്മൻ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. 

ടെക്കി മോഷ്ടിച്ചത് 75 ലക്ഷം രൂപയുടെ ലാപ്പ്ടോപ്പും മൊബൈലുകളും; വില്പനയ്ക്ക് കൂട്ടാളികള്‍, പിന്നാലെ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!