പാനും ആധാറും സമർപ്പിച്ചില്ലേ? പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ മരവിപ്പിക്കും, ശേഷിക്കുന്നത് 7 ദിവസം

By Web Team  |  First Published Sep 23, 2023, 3:47 PM IST

നിക്ഷേപിക്കാനോ നിക്ഷേപിച്ച പണം എടുക്കാനോ പലിശ വാങ്ങാനോ പറ്റില്ല. ആധാർ നിർബന്ധമെന്ന് ധനമന്ത്രാലയം. ഉടനെ സമർപ്പിച്ചില്ലെങ്കിൽ മരവിപ്പിക്കുന്ന സേവിങ്സ് സ്കീമുകൾ ഇവയാണ്
 


പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളിൽ നിക്ഷേപിക്കുന്നതിന് ആധാറും പാൻ കാർഡും ധനമന്ത്രാലയം നിരബന്ധമാക്കിയിട്ടുണ്ട്. ഇതുവരെ നിക്ഷേപിച്ചവർക്ക് ഈ മാസം അവസാനത്തിനുള്ളിൽ പാൻകാർഡും ആധാർ കാർഡും സമർപ്പിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. കെവൈസി നൽകുന്നതിന്റെ ഭാഗമായി ആധാർ, പാൻ നമ്പറുകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.

 ഒരു നിക്ഷേപകൻ ഇതിനകം അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ആധാർ നമ്പർ നൽകാം. 

Latest Videos

undefined

ALSO READ: ഓഹരി വിപണിയിലെ ഇടിവ്; ലോകത്തിലെ ഏറ്റവും വലിയ ധനികർക്ക് ഒറ്റ ദിവസംകൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് കോടികൾ

പാനും ആധാറും അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

നിലവിലുള്ളതും പുതിയതുമായ നിക്ഷേപകർ സെപ്റ്റംബർ 30-നകം പാനും ആധാറും സമർപ്പിച്ചില്ലെങ്കിൽ, അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചേക്കാം. ആധാർ സമർപ്പിച്ചാൽ മാത്രമായിരിക്കും ഇവ പ്രവത്തന സജ്ജമാക്കാൻ കഴിയുക. .

നിക്ഷേപങ്ങൾ മരവിപ്പിച്ചാൽ എന്ത് സംഭവിക്കും? 

അക്കൗണ്ടിലെ നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന ഒരു പലിശയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല, മാത്രമല്ല, വ്യക്തികൾക്ക് അവരുടെ പിപിഎഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്താൻ കഴിഞ്ഞേക്കില്ല. കൂടാതെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപ തുക ലഭിക്കില്ല. 

 ALSO READ: വിരാട് കോലിയെ ഞെട്ടിച്ച ബിസിനസുകാരൻ; വിട്ടുകളയാതെ പങ്കാളിയാക്കി, നേടുന്നത് കോടികൾ

ആധാർ സമർപ്പിക്കേണ്ട ചെറുകിട സമ്പാദ്യ പദ്ധതികളുടെ ലിസ്റ്റ് ഇതാ

1. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ

2. പോസ്റ്റ് ഓഫീസ് റെക്കറിംഗ്  ഡെപ്പോസിറ്റ്

3. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

4. സുകന്യ സമൃദ്ധി യോജന

5. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

6. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ

7. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

8. സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം

9. കിസാൻ വികാസ് പത്ര 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!