മുതിർന്ന പൗരന്മാർക്ക് കൂടുതൽ ലാഭം; വമ്പൻ പലിശ നൽകുന്ന സ്‌കീം ഇതാ

By Web Team  |  First Published Jul 3, 2023, 6:16 PM IST

മുതിർന്ന പൗരന്മാർക്ക് ഇതിൽ  നിക്ഷേപിക്കുന്നതിലൂടെ നല്ല പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 5 വർഷം മുതൽ 10 വർഷം വരെ നിക്ഷേപിക്കാൻ അനുവാദമുണ്ട്.


രുമാനം അഞ്ച് രൂപയാണെങ്കിൽ അതിൽ ഒരു രൂപയെങ്കിലും ഭാവിയിലേക്ക് നീക്കിവെക്കണം. ഈ സമ്പാദ്യം ആപത്ഘട്ടങ്ങളിൽ നമ്മെ സംരക്ഷിക്കും. അതിന് എങ്ങനെ നിക്ഷേപിക്കണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. വീട്, വിവാഹം, കുട്ടികൾ, അവരുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവ. ഉത്തരവാദിത്തങ്ങൾ കൂടുന്നതിനനുസരിച്ച് ചെലവും വർദ്ധിക്കുന്നു. ആ സമയത്ത് നമ്മൾ നടത്തിയ നിക്ഷേപം ഉപയോഗിക്കാം. നിക്ഷേപിക്കുന്നതിന് മുമ്പ് പണം സുരക്ഷിതമായ സ്ഥലത്താണോ നിക്ഷേപിക്കുന്നത് എന്നത് പ്രധാനമാണ്.

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപ സ്കീമുകളിൽ നിക്ഷേപിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നിരവധി എഫ്ഡി സ്കീമുകൾ ഉണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വികെയർ സ്കീമും ഇതിൽ ഉൾപ്പെടുന്നു. വികെയർ  സ്കീമിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ; 

Latest Videos

undefined

ALSO READ: അനിൽ അംബാനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ; ഫെമ കേസിൽ ചോദ്യം ചെയ്യൽ

എസ്ബിഐ വികെയർ സ്കീം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വികെയർ സ്കീം മുതിർന്ന പൗരന്മാർക്കുള്ള ഒരു നിക്ഷേപ പദ്ധതിയാണ്. മുതിർന്ന പൗരന്മാർക്ക് ഇതിൽ  നിക്ഷേപിക്കുന്നതിലൂടെ നല്ല പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 5 വർഷം മുതൽ 10 വർഷം വരെ നിക്ഷേപിക്കാൻ അനുവാദമുണ്ട്. ഈ സ്കീമിന് കീഴിൽ 7.5 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.

നേരത്തെ 2023 ജൂൺ 30 ആയിരുന്നു ഈ സ്കീമിൽ നിക്ഷേപിക്കാനുള്ള അവസാന ദിവസം. ഇപ്പോൾ ബാങ്ക് അവസാന തീയതി നീട്ടിയിരിക്കുകയാണ്. മുതിർന്ന പൗരന്മാർക്ക് 2023 സെപ്റ്റംബർ 30 വരെ ഈ സ്കീമിൽ നിക്ഷേപിക്കാം. വികെയർ സ്കീമിൽ, സ്ഥിര നിക്ഷേപത്തേക്കാൾ 0.80% അധിക പലിശ ലഭ്യമാണ്. എന്നാൽ മറുവശം പരിശോധിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്, സ്ഥിര നിക്ഷേപത്തിന്റെ പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ഇടവേളകളിൽ നൽകും. ഓൺലൈൻ സേവനവും ലഭ്യമാണ്,

മറ്റൊരു പ്രധാന കാര്യം, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ വി കെയർ സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വി കെയർ പദ്ധതിയിൽ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം  ഈ പദ്ധതിയിൽ നിക്ഷേപിക്കണം. 

ഒരു മുതിർന്ന പൗരൻ 5,00,000 രൂപ എസ്ബിഐ വികാരി സ്‌കീമിൽ നിക്ഷേപിച്ചാൽ, 5 വർഷത്തെ കാലാവധിയിൽ അയാൾക്ക് 7,16,130 രൂപ ലഭിക്കും. അതായത് മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപത്തിന്റെ പലിശയായി ആകെ 2,16,130 രൂപ ലഭിക്കും.
 

click me!