400 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് മികച്ച പലിശ; എസ്ബിഐയുടെ ഈ സ്കീമിൽ അംഗമാകാനുള്ള അവസാന തിയ്യതി ഇതാണ്

By Web Team  |  First Published Aug 18, 2023, 4:30 PM IST

മുതിർന്ന പൗരന്മാർക്കും പൊതുവിഭാഗത്തിനും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ സ്കീം ആണ് അമൃത് കലാഷ്.


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 400 ദിവസത്തെ നിക്ഷേപത്തിന് മികച്ച പലിശ ലഭ്യമാക്കുന്ന അമൃത് കലാഷ് സ്ഥിരനിക്ഷേപ പദ്ധതി വീണ്ടും നീട്ടി. മുതിർന്ന പൗരന്മാർക്കും പൊതുവിഭാഗത്തിനും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ സ്കീം ആണ് അമൃത് കലാഷ്..

എസ്ബിഐയുടെ 444 ദിവസത്തെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയായ അമൃത് കലാഷ് പദ്ധതിപ്രകാരം 7.10 ശതമാനം പലിശനിരക്ക് പൊതുവിഭാഗത്തിനും, മുതിർന്ന പൗരന് ഉപഭോക്താക്കൾക്ക് 7.60 ശതമാനം പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. 2023 ഏപ്രിൽ 12 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. എസ്‌ബി‌ഐ വെബ്‌സൈറ്റ് പ്രകാരം അമൃത് കലാഷ് നിക്ഷേപ പദ്ധതിയിൽ 2023 ഡിസംബർ 31 വരെ അംഗമാകാം .  2023 ഓഗസ്റ്റ് 15-വരെ പദ്ധതിയിൽ അംഗമാകാമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.

ALSO READ: നാളികേരത്തിന്‍റെ നാട്ടിലുണ്ടൊരു 'ഗ്രീന്‍ നട്ട്സ്'; ഇത് തേങ്ങാപാലിന്റെ വിജയഗാഥ

മറ്റ് കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്കുള്ള  എസ്ബിഐ  പലിശ നിരക്ക് ഇപ്രകാരമാണ്

* എസ്ബിഐ മുതിർന്ന പൗരന്മാർക്ക് 7.5% വരെയും പൊതു വിഭാഗത്തിന് 7% വരെ പലിശയുമാണ് വിവിധ കാലയളവിലെ നിക്ഷേപങ്ങൾക്ക് നൽകുന്നത്.

* 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള സ്ഥിരനിക്ഷേപം: എസ്ബിഐ പൊതുവിഭാഗത്തിന് 5.75%, മുതിർന്ന പൗരന്മാർക്ക് 6.25% പലിശ എന്നിവ വാഗ്ദാനം ചെയ്യുന്നു.

* 1 വർഷം മുതൽ 2 വർഷം വരെയുള്ള കാലയളവിലെ എഫ്ഡി കൾക്ക്  എസ്ബിഐ പൊതുവിഭാഗത്തിന് 6.8%, മുതിർന്ന പൗരന്മാർക്ക് 7.3% പലിശ വാഗ്ദാനം ചെയ്യുന്നു.

* 2 വർഷം മുതൽ 3 വർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന്  എസ്ബിഐ പൊതുവിഭാഗത്തിന്  7% പലിശയും മുതിർന്ന പൗരന്മാർക്ക് 7.5% പലിശയും വാഗ്ദാനം ചെയ്യുന്നു.

* 3 വർഷം മുതൽ 5 വർഷം വരെ കാലയളവിലെ എഫ്ഡികൾക്ക് എസ്ബിഐ സാധാരണ പൗരന്മാർക്ക് 6.5%, മുതിർന്ന പൗരന്മാർക്ക് 7% പലിശ യും ലഭ്യമാക്കുന്നു

* 5 വർഷം മുതൽ 10 വർഷം വരെ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് എസ്ബിഐ സാധാരണ പൗരന്മാർക്ക് 6.5%, മുതിർന്ന പൗരന്മാർക്ക് 7.5% പലിശയുമാണ് നൽകുന്നത്.

Latest Videos

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

click me!