എസ്ബിഐ സർവോത്തം എഫ്ഡി, പലിശ 7.90 ശതമാനം; മറ്റ് ബാങ്കുകളുടെ സ്ഥിരനിക്ഷേപ നിരക്കുകൾ അറിയാം...

By Web Team  |  First Published Aug 26, 2023, 6:42 PM IST

എസ്ബിഐ സർവോത്തം എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോൾ കാനറ ബാങ്ക്,  ബാങ്ക് ഓഫ് ബറോ‍ഡ തുടങ്ങി ഏത് ബാങ്കാണ് മികച്ച റിട്ടേൺ വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കാം. വിവിധ ബാങ്കുകളുടെ പലിശനിരക്ക് ഇങ്ങനെ.


ആകർഷകമായ പലിശനിരക്കിൽ ബാങ്കുകൾ വിവിധ തരം പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ തുടങ്ങാറുണ്ട്. ഉയർന്ന പലിശനിരക്ക് തന്നെയായിരിക്കും അത്തരം  സ്ഥിരനിക്ഷേപങ്ങളുടെ പ്രധാന ആകർഷണം. അത്തരമൊരു  നിക്ഷേപപദ്ധതിയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ സർവോത്തം സ്ഥിരനിക്ഷേ പദ്ധതി. എസ്ബിഐ സർവോത്തം എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോൾ കാനറ ബാങ്ക്,  ബാങ്ക് ഓഫ് ബറോ‍ഡ തുടങ്ങി ഏത് ബാങ്കാണ് മികച്ച റിട്ടേൺ വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കാം.

എസ്ബിഐ സർവോത്തം സ്കീം

Latest Videos

undefined

ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐയുടെ സ്ഥിരനിക്ഷേപ പദ്ധതിയാണിത്. നോൺ കോളബിൾ വിഭാഗത്തിൽ പ്പെടുന്ന സ്ഥിരനിക്ഷേപമാണിത്. 1 വർഷവും,  2 വർഷ കാലാവധിയും ഉള്ളതാണ് സർവോത്തം സ്ഥിര നിക്ഷേപങ്ങൾ. രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് 7.40 ശതമാനം പലിശ ലഭിക്കുമ്പോൾ മുതിർന്ന പൗരൻമാർക്ക് 7.90 ശതമാനമാണ് ലഭിക്കുക. ഒരു വർഷത്തെ കാലാവധിയിൽ പൊതുവിഭാഗത്തിന്  7.1 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനവും പലിശ ലഭിക്കും. 15 ലക്ഷത്തിന് മുകളിൽ ഉള്ള തുകയാണ് സർവോത്തം സ്കീം വഴി നിക്ഷേപിക്കാൻ സാധിക്കുക. നിക്ഷേപ കാലയളവിൽ അകാല പിൻവലിക്കൽ അനുവദിക്കാത്ത നിക്ഷേപമാണിത്.

കാനറ ബാങ്ക് എഫ്ഡി നിരക്കുകൾ

പൊതു മേഖലാ ബാങ്കായ കാനറാബാങ്കും, നിക്ഷേപങ്ങൾക്ക് ആകർഷകമയ പലിശനിരക്ക് നൽകുന്നുണ്ട്.  നിക്ഷേപകർക്ക് ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലയളവിലെ എഫ്ഡികൾക്ക് 7.05 ശതമാനം പലിശ നിരക്കും, 444 ദിവസകാലയളവിലെ നിക്ഷേപങ്ങൾക്ക് 7.40% പലിശയുമാണ്  നൽകുന്നത്. രണ്ട് വർഷത്തിന് മുകളിലും 3 വർഷത്തിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക് 7% വുമാണ് നിലവിലെ പലിശ. ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക്  മുതിർന്ന പൗരന്മാർക്ക്,  7.55 ശതമാനവും,  444 ദിവസകാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് 7.90%വുമാണ് ലഭ്യമാക്കുന്ന പലിശ

ബാങ്ക് ഓഫ് ബറോഡ എഫ്ഡി നിരക്കുകൾ

15.01 ലക്ഷം രൂപ മുതൽ  2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശയാണ് ബാങ്ക് ഓഫ് ബറോഡയും നൽകുന്നത്.  1 വർഷം മുതൽ 2 വർഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക്, പൊതുവിഭാഗത്തിന് 7% പലിശയും, മുതിർന്നവർക്ക് 7.50 ശതമാനവുമാണ് പലിശനിരക്ക്.  2 വർഷത്തിന് മുകളിലും 3 വർഷം വരെയുമുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7.30 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.80 ശതമാനം പലിശയും ലഭ്യമാക്കുന്നു.

Read More :  എന്താണ് ജിഎസ്ടി സർട്ടിഫിക്കറ്റ്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

click me!