ബമ്പർ പലിശയുമായി എസ്ബിഐ; സ്പെഷ്യൽ എഫ്ഡി നിരക്ക് അറിയാം

By Web TeamFirst Published Dec 4, 2023, 6:41 PM IST
Highlights

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുണ്ടെങ്കിൽ, എത്ര വർഷത്തേക്ക് ഉയർന്ന റിട്ടേൺ ലഭിക്കുമെന്ന് അറിയണം. 

രാജ്യത്തെ വലിയൊരു വിഭാഗവും നിക്ഷേപിക്കുന്നത് സ്ഥിര നിക്ഷേപമായിട്ടാണ്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം. എന്നാൽ പല ബാങ്കുകകളിലും സ്ഥിര നിക്ഷേപ കാലയളവ് വ്യത്യസ്തമായിരിക്കും. പലിശ നിരക്കുകളും സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. എല്ലാ നിക്ഷേപകരുടെയും ലക്ഷ്യം മികച്ചതും ഉറപ്പുള്ളതുമായ വരുമാനം നേടുക എന്നതാണ്. അങ്ങനെ വരുമ്പോൾ, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുണ്ടെങ്കിൽ, എത്ര വർഷത്തേക്ക് ഉയർന്ന റിട്ടേൺ ലഭിക്കുമെന്ന് അറിയണം. 

എസ്ബിഐയിലെ എഫ്ഡിയിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, നിങ്ങൾക്ക് പ്രതിവർഷം എത്ര ലാഭം ലഭിക്കും? നിക്ഷേപ തുക എത്രത്തോളം വർദ്ധിക്കും.

Latest Videos

എസ്ബിഐയിലെ സ്ഥിര നിക്ഷേപ  പലിശ നിരക്ക് ഇതാ;

7 ദിവസം മുതൽ 45 ദിവസം വരെ - 3.00%
180 ദിവസം മുതൽ 210 ദിവസം വരെ – 5.25%
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ  - 5.75%
ഒരു വർഷം മുതൽ രണ്ട് വർഷം വരെ - 6.80%
രണ്ട് വർഷം മുതൽ 3 വർഷം വരെ - 7.00%
3 വർഷം മുതൽ 5 വർഷം വരെ - 6.50%
5 വർഷം മുതൽ 10 വർഷം വരെ - 6.50%
400 ദിവസത്തെ അമൃത് കലശ് നിക്ഷേപ പദ്ധതി - 7.10%

മുതിർന്ന പൗരന്മാർക്ക് അധിക പലിശ

മുതിർന്ന പൗരന്മാർക്ക് ഈ എല്ലാ നിക്ഷേപങ്ങൾക്കും 0.50 ശതമാനം കൂടുതൽ പലിശ ലഭിക്കും. അതേസമയം, 5 വർഷത്തിൽ കൂടുതലും 10 വർഷം വരെയുമുള്ള സ്കീമുകൾക്ക് 1 ശതമാനം കൂടുതൽ പലിശ ലഭിക്കും. 

അഞ്ച് ലക്ഷം രൂപ വിവിധ കാലയളവിൽ നിക്ഷേപിച്ചാൽ എത്ര രൂപ ലഭിക്കും എന്ന അറിയാം -

ഒരു വർഷം വരെ നിക്ഷേപിക്കുമ്പോൾ പലിശ 5.75%, കാലാവധി കഴിഞ്ഞാൽ 5,29,376 രൂപ ലഭിക്കും 
2 വർഷം വരെ നിക്ഷേപിക്കുമ്പോൾ പലിശ 6.80% കാലാവധി കഴിഞ്ഞാൽ  5,72,187 രൂപ ലഭിക്കും 
3 വർഷം വരെയുള്ള എഫ്ഡിയുടെ 7.00% പലിശ. കാലാവധി കഴിഞ്ഞാൽ 6,15,720 രൂപ ലഭിക്കും 
 5 വർഷം വരെയുള്ള എഫ്ഡിയിൽ കാലാവധി കഴിഞ്ഞാൽ 6,90,210 രൂപ ലഭിക്കും 
10 വർഷം വരെയുള്ള എഫ്ഡിയിൽ 6.50% പലിശയോടൊപ്പം കാലാവധി കഴിഞ്ഞാൽ 9,52,779 രൂപ ലഭിക്കും 

മുതിർന്ന പൗരന് എത്ര ലഭിക്കും? 

1 വർഷം വരെയുള്ള നിക്ഷേപത്തിന് 6.25% പലിശ സഹിതം 5,31,990 രൂപ.
2 വർഷം വരെയുള്ള നിക്ഷേപത്തിന് 7.30% പലിശ സഹിതം 5,77,837 രൂപ
3 വർഷം വരെയുള്ള നിക്ഷേപത്തിന്  7.50% പലിശ സഹിതം  6,24,858 രൂപ
5 വർഷം വരെയുള്ള നിക്ഷേപത്തിന് 7.00% പലിശ സഹിതം 7,07,389 രൂപ
10 വർഷം വരെയുള്ള നിക്ഷേപത്തിന് 7.50% പലിശ സഹിതം 10,51,175  രൂപ

tags
click me!