പാൻ, കെവൈസി മുതലായവ അപ്‌ഡേറ്റ് ചെയ്യാനോ അൺബ്ലോക്ക് ചെയ്യാനോ എസ്ബിഐ ഒരിക്കലും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി ലിങ്കുകൾ അയയ്‌ക്കില്ല.
ഓൺലൈൻ ബാങ്കിങ്ങാണ് ഇപ്പോൾ കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. കരണം എവിടെയിരുന്നും വളരെ വേഗത്തിൽ ബാങ്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നടക്കുമെന്നത് തന്നെയാണ് കാരണം. ഓൺലൈൻ ബാങ്കിങ് സമയത്ത് നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ നിങ്ങളുടെ ബാങ്കിനെ ഏൽപ്പിക്കുന്നു. അനധികൃത പ്രവേശനം തടയുന്നതിന് നിങ്ങളുടെ ബാങ്കിന് ശക്തമായ സുരക്ഷാ നടപടികൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എസ്ബിഐ പങ്കുവെച്ചിട്ടുണ്ട്.
എസ്ബിഐ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഇവയാണ്
undefined
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ് വർധിച്ചുകൊണ്ടിരിക്കുന്ന സമയണമാണ്, തട്ടിപ്പുകളിൽപെടാതിരിക്കാൻ ശ്രദ്ധിക്കണം. തട്ടിപ്പിൽ ഇരയാകുന്നതിൽ നിന്ന് സ്വയം രക്ഷ നേടാനായുള്ള നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമാണെന്ന് അറിയുമ്പോൾ, നിങ്ങൾക്ക് മനസ്സമാധാനത്തോടെ ഓൺലൈനിൽ ബാങ്ക് ചെയ്യാം. അതായത് നിങ്ങളുടെ പണം സുരക്ഷിതമാണെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾക്ക് മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
എസ്ബിഐ ഉപഭോക്താക്കൾക്ക് ഒരു പ്രധാന അറിയിപ്പ്
പാൻ, കെവൈസി മുതലായവ അപ്‌ഡേറ്റ് ചെയ്യാനോ അൺബ്ലോക്ക് ചെയ്യാനോ എസ്ബിഐ ഒരിക്കലും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി ലിങ്കുകൾ അയയ്‌ക്കില്ല. സ്വകാര്യ വിവരങ്ങളോ പാസ്‌വേഡോ ഒട്ടിപിയോ ചോദിച്ചുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോ അതിന്റെ ഏതെങ്കിലും പ്രതിനിധികളോ ഒരിക്കലും നിങ്ങൾക്ക് ഇമെയിൽ/എസ്എംഎസ് അയക്കില്ല. പാസ്‌വേഡ് ചോദിച്ചുകൊണ്ട് ആരും ഫോണിലേക്ക് വിളിക്കില്ല.
ഓർമ്മിക്കേണ്ട കാര്യങ്ങൾ
സംശയാസ്പദമായ ഇമെയിൽ/എസ്എംഎസ് അല്ലെങ്കിൽ ഫോൺ കോൾ വന്നാൽ ഉടൻ phishing@sbi.co.in എന്ന വിലാസത്തിൽ അറിയിക്കുക 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാനുള്ള അവസരവും നൽകുന്നു. അല്ലെങ്കിൽ https://cybercrime.gov.in ൽ സൈബർ ക്രൈം സെല്ലിലേക്ക് അറിയിക്കുക. അനധികൃത ഇടപാട് ഇതിനകം നടന്നിട്ടുണ്ടെങ്കിൽ, https://crcf.sbi.co.in/ccf/ എന്നതിൽ അനധികൃത വിഭാഗത്തിൽ പരാതി നൽകുക. യോനോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക പാസ്‌വേഡുകൾ പതിവായി മാറ്റുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം