ഭവനവായ്പകളുടെ പ്രോസസ്സിംഗ് ഫീസിൽ 50 ശതമാനം മുതൽ 100 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുകയാണ് എസ്ബിഐ. റഗുലർ ഭവനവായ്പകൾ, ഫ്ലെക്സിപേ വായ്പകൾ, എൻആർഐ വായ്പകൾ, ശമ്പളേതര വായ്പകൾ, പ്രിവിലേജ് ലോണുകൾ, തുടങ്ങിയ എല്ലാ തരത്തിലുമുള്ള ഭവനവായ്പകൾക്കും ഈ ഇളവ് ബാധകമാണ്.
ഭവന വായ്പയ്ക്ക് ലഭിക്കുന്ന ഇളവുകൾ പൊതുവെ, വായ്പയെടുക്കുന്നവർക്ക് വലിയ ആശ്വാസം തന്നെയാണ്. കാരണം ഹോം ലോൺ തിരിച്ചടവ് തന്നെ വലിയ തുകയായിരിക്കും, ഇതിന് പുറമെ, പ്രൊസസിംഗ് ഫീസും ജിഎസ്ടിയുമെല്ലാം കൂട്ടിവരുമ്പോൾ തുക വീണ്ടും കൂടും. എന്നാൽ ചില സമയങ്ങളിൽ ബാങ്കുകൾ നൽകുന്ന ഇളവുകൾ വായ്പയെടുത്തവർക്ക് ആശ്വാസമാകും. അത്തരമൊരു ആശ്വാസവാർത്തയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും വരുന്നത്.
ALSO READ: മുകേഷ് അംബാനിയുടെ വിശ്വസ്തൻ, റിലയൻസിലെ ഈ ജീവനക്കാരന്റെ ശമ്പളം ഒന്നും രണ്ടും കോടിയല്ല
undefined
ഭവനവായ്പകളുടെ പ്രോസസ്സിംഗ് ഫീസിൽ 50 ശതമാനം മുതൽ 100 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുകയാണ് എസ്ബിഐ.റഗുലർ ഭവനവായ്പകൾ, ഫ്ലെക്സിപേ വായ്പകൾ, എൻആർഐ വായ്പകൾ, ശമ്പളേതര വായ്പകൾ, പ്രിവിലേജ് ലോണുകൾ, തുടങ്ങിയ എല്ലാ തരത്തിലുമുള്ള ഭവനവായ്പകൾക്കും ഈ ഇളവ് ബാധകമാണ്. എന്നാൽ 2023 ഓഗസ്റ്റ് 31 വരെ മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ
5,000 രൂപ വരെ ഇളവുകൾ
എല്ലാ തരത്തിലുമുള്ള ഭവനവായ്പകൾക്കും ഇളവുകൾ അനുവദിക്കുന്നതിനാൽ ഭവനവായ്പയെടുക്കുന്നവർക്ക് പുതിയ തീരുമാനം ഏറെ ഉപകാരപ്രദമാകും. എല്ലാ ഭവന വായ്പകൾക്കും ടോപ്പ്-അപ്പ് ലോണുകൾക്കും കുറഞ്ഞത് 2,000 രൂപയും പരമാവധി 5,000 രൂപയുമാണ് പ്രൊസസിംഗ് ഫീസിനത്തിൽ ലഭിക്കുക. കൂടാതെ ഇതിനുള്ള ജിഎസ്ടിയും ഒഴിവായിക്കിട്ടും. പു നർവിൽപ്പന, റെഡി-ടു-മൂവ്-ഇൻ പ്രോപ്പർട്ടികൾ എന്നിവയുടെ പ്രോസസ്സിംഗ് ഫീസിലും 100 ശതമാനം ഇളവുണ്ട്. എന്നാൽ ഇൻസ്റ്റാ ഹോം ടോപ്പ് അപ്പ്, എന്നിവയ്‌ക്ക് പ്രോസസ്സിംഗ് ഫീസിൽ ഇളവ് ലഭിക്കില്ല.
ALSO READ: 'സ്വർണത്തിൽ തീർത്ത ശംഖും ആമയും' തിരുപ്പതി ക്ഷേത്രത്തിൽ സമർപ്പിച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി
എന്താണ് പ്രോസസ്സിംഗ് ഫീസ്
ഭവനവായ്പ എടുക്കുമ്പോൾ ലോൺ അപേക്ഷ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ, മൂല്യനിർണ്ണയം, ചില ഫീസുകൾ
തുടങ്ങിയ ചെലവുകൾക്കായുള്ള തുക വായ്പയെടുക്കുന്നയാൾ നൽകേണ്ടിവരും. ഭവനവായ്പയെടുക്കുമ്പോൾ പ്രൊസസിംഗ് ഒരു തുക ബാങ്കിൽ നൽകേണ്ടിവരുമെന്ന് ചുരുക്കം. വായ്പയുടെ സ്വഭാവം, ബാങ്ക് എന്നിവയെ ആശ്രയിച്ച് പ്രോസസ്സിംഗ് ഫീസിന്റെ തുകയും വ്യത്യാസപ്പെടും. എന്തുതന്നെയായാലും ഹോം ലോണിൽ എസ്ബിഐയുടെ പ്രോസസ്സിംഗ് ഫീസ് ഇളവ് ലാഭിക്കുന്നതിനുള്ള മികച്ചൊരു അവസരമാണിത്. ആഗസ്ത് 31 നകം എസ്ബിഐയിൽ നിന്നും വായ്പയെടുക്കുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.