400 ദിവസത്തെ നിക്ഷേപത്തിന് ഉയർന്ന പലിശ ; എസ്ബിഐ അമൃത് കലശ് സ്കീമിൽ അംഗമാകാം, കാലാവധി നീട്ടി

By Web Team  |  First Published Jun 23, 2023, 2:15 PM IST

ഏപ്രിൽ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ്  സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി നിലവിൽ  ആഗസ്ത് 15 വരെയാണ്.


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അമൃത് കലാഷ്  പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി നീട്ടി. എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ്  ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2023 ഫെബ്രുവരി 15-ന് ബാങ്ക്അവതരിപ്പിച്ച ഈ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമിൽ അംഗമാകാനുളള കാലാവധി ജൂൺ 30 വരെ ആയിരുന്നു. എന്നാൽ ഏപ്രിൽ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ്  സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി നിലവിൽ  ആഗസ്ത് 15 വരെയാണ്.

പദ്ധതിയുടെ സവിശേഷതകൾ

Latest Videos

undefined

400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന്  ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.
പൊതു നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുക. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്.  പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം.  എസ്ബിഐ ബ്രാഞ്ച്, വഴിയോ, ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ എസ്ബിഐ യോനോ ആപ്പ് മുഖേനയോ പദ്ധതിയിൽ അംഗമാകാം.


മറ്റ് കാലയളവിനുള്ള എസ്ബിഐ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക്

  • 7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയിലുള്ള എഫ്ഡികൾക്ക് ബാങ്ക് പൊതുജനങ്ങൾക്ക് 3% പലിശയും മുതിർന്ന പൗരന്മാർക്ക് 3.50% പലിശയും വാഗ്ദാനം ചെയ്യുന്നു.
  • 46 ദിവസം മുതൽ 179 ദിവസം വരെയുള്ള എഫ്ഡികൾക്ക്  പൊതുജനങ്ങൾക്ക് 4.5% പലിശയും മുതിർന്ന പൗരന്മാർക്ക് 5% പലിശയും വാഗ്ദാനം നൽകുന്നുണ്ട്.
  • 180 ദിവസം മുതൽ 210 ദിവസം വരെയുള്ള എഫ്ഡികൾക്ക്  പൊതുജനങ്ങൾക്ക് 5.25% പലിശയും മുതിർന്ന പൗരന്മാർക്ക് 5.75% പലിശയും വാഗ്ദാനം ചെയ്യുന്നു.
  • 1 വർഷം മുതൽ 2 വർഷം വരെ കാലാവധിയിലെ സ്ഥിരനിക്ഷേപങ്ങൾക്ക്  പൊതുജനങ്ങൾക്ക് 6.8% പലിശയും മുതിർന്ന പൗരന്മാർക്ക് 7.30% പലിശയും ആണ് നൽകുന്നത്.
  • 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികൾക്ക്  പൊതുജനങ്ങൾക്ക് 7% പലിശയും മുതിർന്ന പൗരന്മാർക്ക് 7.50% പലിശയും വാഗ്ദാനം ചെയ്യുന്നു.
  • 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 6.5% പലിശയും മുതിർന്ന പൗരന്മാർക്ക് 7% പലിശയും ലഭ്യമാക്കുന്നു
  • 5 വർഷം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് സാധാരണക്കാർക്ക് 6.5% പലിശയും മുതിർന്ന പൗരന്മാർക്ക് 7.5% പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. 

Read More :  'നയാപൈസ പോലും ടാക്സ് അടയ്ക്കാത്ത യുട്യൂബ‍ർമാർ'; കണ്ടെത്തിയത് 25 കോടിയുടെ വമ്പൻ നികുതി വെട്ടിപ്പ്, കടുത്ത നടപടി

tags
click me!