നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. മുതിർന്ന പൗരന്മാർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും, മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം അവതരിപ്പിച്ചത്.
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ച സ്പെഷ്യൽ എഫ്ഡി സ്കീം ആയ വീ കെയർ സ്കീമിന്റെ സമയപരിധി നീട്ടി. 2024 മാർച്ച് 31 വരെ മുതിർന്ന പൗരന്മാർക്ക് നിക്ഷേപം നടത്താം.
കോവിഡ് പാൻഡെമിക് സമയത്താണ് മുതിർന്ന പൗരൻമാർക്കായി ഈ സ്പെഷ്യൽ സ്കീം എസ്ബിഐ അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. മുതിർന്ന പൗരന്മാർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും, മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം അവതരിപ്പിച്ചത്. എസ്ബിഐ വീകെയർ എഫ്ഡിയിലെ നിക്ഷേപത്തിന് ബാങ്ക് 7.5 ശതമാനം വരെ വാർഷിക പലിശ നൽകുന്നു. എസ്ബിഐയുടെ സാധാരണ എഫ്ഡിയിൽ ലഭ്യമായ പലിശയേക്കാൾ 0.50 ശതമാനം കൂടുതലാണ്, സ്കീമിന്റെ നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം
undefined
also read: ബാങ്ക് അക്കൗണ്ട് വെറുതെയങ്ങ് ക്ലോസ് ചെയ്യാൻ പറ്റില്ല; ഈ 5 കാര്യങ്ങൾ ഓർത്തില്ലെങ്കിൽ പണി കിട്ടും
എസ്ബിഐ വെബ്സൈറ്റ് പ്രകാരം മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് 0.50% അധിക പലിശ നിരക്കാണ് ലഭിക്കുക. 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള വീ കെയർ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ 7.50% പലിശ നിരക്ക് ആണ് നിക്ഷേപകർക്ക് ലഭിക്കുക. പ്രതിമാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, അർദ്ധ വാർഷികത്തിലോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ ആണ് വീ കെയർ സ്കീമിൽ പലിശ ലഭിക്കുക. നികുതി കുറച്ചതിനുശേഷമായിരിക്കും പലിശ ലഭ്യമാവുക എന്ന കാര്യം ഓർക്കേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് അല്ലെങ്കിൽ ബ്രാഞ്ച് സന്ദർശിച്ചോ സ്കീമിൽ അംഗമാകാം. സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 3.50% മുതൽ 7.50% വരെയാണ്.