തെറ്റായ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തോ? എങ്ങനെ തിരികെ ലഭിക്കുമെന്ന് അറിയാം

By Web Team  |  First Published Jun 24, 2023, 2:44 PM IST

പണം അയക്കുന്നതിനു മുൻപ് അക്കൗണ്ട് വിശദാംശങ്ങളുടെ കൃത്യത പരിശോധിക്കാൻ ഉപഭോക്താക്കളോട് എസ്ബിഐ  വ്യക്തമാക്കുന്നു


ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ തെറ്റായ ബാങ്ക് അക്കൗണ്ടിലേക്കാണെങ്കിൽ എന്ത് ചെയ്യും? അത് വീണ്ടെടുക്കാൻ കഴിയുമോ?  ഒരു എസ്ബിഐ ഉപഭോക്താവ് അടുത്തിടെ ഇതേ പ്രശ്നം നേരിടുകയും എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അതിനെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു.

ഞാൻ തെറ്റായ അക്കൗണ്ട് നമ്പറിലേക്ക് അബദ്ധത്തിൽ പണമയച്ചു. ഹെൽപ്പ് ലൈൻ നിർദേശിച്ച എല്ലാ വിശദാംശങ്ങളും ഞാൻ എന്റെ ശാഖയിൽ നൽകിയിട്ടുണ്ട്. എന്നിട്ടും, എന്റെ ബ്രാഞ്ച് പണം തിരികെ നൽകുന്നതിനെ കുറിച്ച് ഒരു വിവരവും നൽകുന്നില്ല. ദയവായി സഹായിക്കൂ,” എസ്ബിഐ ഉപഭോക്താവിന്റെ ട്വീറ്റ് ചെയ്തു.

Latest Videos

undefined

ഈ ചോദ്യത്തിന് മറുപടിയായി, എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പറയുന്നത്, അത്തരം സന്ദർഭങ്ങളിൽ,നിങ്ങേളുടെ ഹോം ബ്രാഞ്ച് യാതൊരു പിഴയും കൂടാതെ തുടർനടപടികൾ ആരംഭിക്കും എന്നാണ്.

അതായത് ഏത് അക്കൗണ്ട് നമ്പറിലേക്കാണോ പണം അയച്ചത്, ആ  തെറ്റായ അക്കൗണ്ട് നമ്പർ ഉപഭോക്താവ് സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ, ഉപഭോക്താവിന്റെ ഹോം ബ്രാഞ്ച് യാതൊരു പണ ബാധ്യതകളും കൂടാതെ തുടർനടപടികൾ ആരംഭിക്കും.ബ്രാഞ്ചിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ, ദയവായി https://crcf.sbi.co.in/ccf എന്ന വിലാസത്തിൽ വ്യക്തിഗത വിഭാഗത്തിന് കീഴിൽ പരാതി ഉന്നയിക്കുക. 

പണം അയക്കുന്നതിനു മുൻപ് അക്കൗണ്ട് വിശദാംശങ്ങളുടെ കൃത്യത പരിശോധിക്കാൻ ഉപഭോക്താക്കളോട് എസ്ബിഐ അഭ്യർത്ഥിക്കുന്നു. കാരണം, തെറ്റായ ഇടപാടുകൾക്ക് ബാങ്ക് ഉത്തരവാദിയായിരിക്കില്ലെന്ന് ദയവായി ശ്രദ്ധിക്കുക എന്നും ബാങ്ക് വ്യക്തമാക്കുന്നു. 

 ഏതെങ്കിലും പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ്, ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള തെറ്റ് ഒഴിവാക്കാൻ ഇത് സഹായിക്കും. എന്തെങ്കിലും ആകസ്‌മികമായി, നിങ്ങൾക്ക് അറിയാത്ത ഒരു അക്കൗണ്ടിലേക്ക് നിങ്ങൾ പേയ്‌മെന്റ് തെറ്റായി ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ടെങ്കിൽ, ഇടപാട് റിവേഴ്‌സലിനായുള്ള കാര്യം പരിശോധിക്കാൻ ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനോട് അഭ്യർത്ഥിക്കുക. ബാങ്കിന് ട്രാൻസ്ഫർ ചെയ്ത തുക തിരിച്ചെടുക്കാൻ കഴിയില്ലെങ്കിലും നിങ്ങൾക്ക് എല്ലായ്പ്പോഴും ബാങ്കിൽ രേഖാമൂലം പരാതി നൽകാം

click me!