പി എം ജൻധൻ അക്കൗണ്ട് പോലുള്ള പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ നിന്നും ഇത്തരത്തിൽ പിഴ ഈടാക്കുന്നില്ലെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമന്‍റെ മറുപടി
ദില്ലി: മിനിമം ബാലൻസില്ലാത്ത അക്കൗണ്ടുകളിൽ നിന്നും എസ് ബി ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകൾ 8500 കോടി പിഴ ഈടാക്കിയ സംഭവം പാർലമെന്‍റിൽ ചർച്ചയാക്കി കോൺഗ്രസ്. എസ് ബി ഐ അടക്കമുള്ള ബാങ്കുകളുടെ വെർച്വൽ പിടിച്ചുപറി നിർത്താൻ എന്തു നടപടിയെടുത്തെന്നാണ് രാജ്യസഭയിൽ കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ചോദിച്ചത്. പി എം ജൻധൻ അക്കൗണ്ട് പോലുള്ള പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ നിന്നും ഇത്തരത്തിൽ പിഴ ഈടാക്കുന്നില്ലെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമന്‍റെ മറുപടി. മറ്റ് അക്കൗണ്ടുകളിൽ നിന്നാണ് പിഴ ഈടാക്കുന്നതെന്നും ധനമന്ത്രി രാജ്യസഭയിൽ മറുപടി പറഞ്ഞു.
undefined
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം