എസ്ബിഐ ഉപയോക്താവാണോ, മിസ്ഡ് കോളുകൾ, വാട്ട്‌സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കാം ഈസിയായി

By Web Team  |  First Published Jun 20, 2023, 12:22 PM IST

മിസ്ഡ് കോളുകൾ, വാട്ട്‌സ്ആപ്പ്, മറ്റ് രീതികൾ എന്നിവയിലൂടെ എസ്ബിഐ അക്കൗണ്ട് ബാങ്ക് ബാലൻസ് എങ്ങനെ പരിശോധിക്കാമെന്ന് അറിയാം


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ നിരവധി മാർഗങ്ങൾ നൽകിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് വഴിയും എസ്എംഎസ് വഴിയും മിസ്‌ഡ് കോൾ വഴിയും അക്കൗണ്ട് ബാലൻസ് പരിശോധിക്കാവുന്നതാണ്. എന്നാൽ പലർക്കും ഇതിലൂടെയൊക്കെ എങ്ങനെ ബാലൻസി പരിശോധിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് അവരുടെ ബാങ്ക് ബാലൻസ് പരിശോധിക്കാൻ ഈ ഓരോ രീതികളും എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം. 

എസ്എംഎസ് വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്ന രീതി: 

Latest Videos

undefined

രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ ഫോണിൽ നിന്നും 07208933148 എന്ന നമ്പരിലേക്ക് 'ആർഇജി  അക്കൗണ്ട് നമ്പർ' അയക്കുക. രജിസ്റ്റർ ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് 'ബിഎഎൽ' എന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് +919223766666 എന്നതിലേക്ക് എസ്എംഎസ് അയച്ചാൽ മതി. 

മിസ്ഡ് കോൾ രീതി:

ആദ്യംതന്നെ നേരത്തെ ചെയ്തതുപോലെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. ശേഷം, നിങ്ങളുടെ അക്കൗണ്ട് ബാലൻസ് ലഭിക്കുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് +919223766666 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകുക

വാട്ട്‌സ്ആപ്പ് രീതി: 

അക്കൗണ്ട് ബാലൻസ് ഉൾപ്പെടെ വിവിധ ബാങ്ക് സേവനങ്ങൾ ആക്സസ് ചെയ്യാൻ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഉപയോഗിക്കാം നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്ന് +919022690226 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന സന്ദേശം അയയ്‌ക്കുകയും ചാറ്റ്-ബോട്ട് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.

നെറ്റ് ബാങ്കിംഗ് രീതി:

നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാൻ https://www.onlinesbi.sbi/ എന്ന സുരക്ഷിത വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ ബാലൻസ് പരിശോധിക്കുന്നതിനും എസ്ബിഐ നൽകുന്ന മറ്റ് ബാങ്കിംഗ് സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനും നിങ്ങളുടെ നെറ്റ് ബാങ്കിംഗ് ഉപയോക്തൃനാമവും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

എസ്ബിഐ ക്വിക്ക് ആപ്പ് രീതി:

ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ എസ്ബിഐ ക്വിക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാളേഷന് ശേഷം, ബാലൻസ്  ഉൾപ്പെടെ എല്ലാ സേവനങ്ങളും ലോഗിൻ ചെയ്യാനും ആക്‌സസ് ചെയ്യാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം അല്ലെങ്കിൽ ലോഗിൻ ചെയ്യാതെ തന്നെ അത് ഉപയോഗിക്കാം.

click me!