ഒന്നിലധികം സേവിംഗ്സ് അക്കൗണ്ട് ഉണ്ടോ? ആവശ്യമില്ലാത്ത അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ബാങ്കിന് പണം നൽകണം. ഓരോ ബാങ്കുകൾക്കും വ്യത്യസ്ത ചാർജുകളാണ് നൽകേണ്ടത്
ഒരു സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ നിരവധി ചാർജുകളാണ് നൽകേണ്ടി വരിക. ബാങ്ക് ചാർജ്, എസ് എം എസ് ചാർജ് തുടങ്ങിയ ഫീസുകൾ ബാങ്കുകൾ ഈടാക്കും. ഇത് ഒന്നിലധികം അക്കൗണ്ടുകളാണെങ്കിൽ അവയ്ക്ക് എല്ലാത്തിനും നൽകേണ്ടി വരും. മാത്രമല്ല എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും ഉണ്ടാകും. ഇത്തരത്തിൽ മെയിന്റനൻസ് ചാർജുകൾ നൽകേണ്ടി വരുന്നതിനാൽ പലരും ഒന്നിൽ കൂടുതൽ അക്കൗണ്ടുകളുണ്ടെങ്കിൽ അവ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കും. എന്നാൽ അധിക അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ പിഴ നൽകേണ്ടി വരുമെന്നത് എത്ര പേർക്കറിയാം?
രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഈടാക്കുന്ന അക്കൗണ്ട് ക്ലോഷർ ഫീസ് ഇതാ;
undefined
ALSO READ: കനേഡിയൻ എൻആർഐകൾക്ക് ഇന്ത്യയിൽ പണം നിക്ഷേപിക്കാമോ? ജനപ്രിയ നിക്ഷേപ ഓപ്ഷനുകൾ ഇതാ
എച്ച്ഡിഎഫ്സി ബാങ്ക്
- അക്കൗണ്ട് തുറന്ന് 14 ദിവസത്തിനുള്ളിൽ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, അതിന് നിങ്ങൾ ചാർജുകളൊന്നും നൽകേണ്ടതില്ല.
- അക്കൗണ്ട് തുറന്ന് 15 ദിവസം മുതൽ ഒരു വർഷത്തിനുള്ളിൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ, നിങ്ങൾ 500 രൂപ ചാർജ് നൽകേണ്ടിവരും, അതേസമയം, മുതിർന്ന പൗരന്മാർ അതിന് 300 രൂപ നൽകണം.
- സേവിംഗ്സ് അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടി വന്നാൽ, ചാർജുകൾ നൽകേണ്ടതില്ല.
ALSO READ: കാനഡയിലെ ഏറ്റവും ധനികനായ ഇന്ത്യൻ വംശജൻ; ആസ്തി ഇതാണ്
എസ്ബിഐ
- എസ്ബിഐയും അക്കൗണ്ട് തുറന്ന തീയതി മുതൽ 1 വർഷം കഴിഞ്ഞാണ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ നിങ്ങൾ ചാർജുകളൊന്നും നൽകേണ്ടതില്ല.
-അക്കൗണ്ട് തുറന്ന് 15 ദിവസം മുതൽ 1 വർഷം വരെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ 500 രൂപ ഈടാക്കും.
ഐസിഐസിഐ ബാങ്ക്
- അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്താൽ ബാങ്ക് ചാർജുകളൊന്നും ഈടാക്കില്ല.
- 30 ദിവസം മുതൽ 1 വർഷം വരെ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ ബാങ്ക് 500 രൂപ ഈടാക്കുന്നു.
- നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് തുറന്ന് 1 വർഷത്തിന് ശേഷം ക്ലോസ് ചെയ്യുകയാണെങ്കിൽ ചാർജുകളൊന്നും നൽകാതെ പൂർണ്ണമായും സൗജന്യമായി നിങ്ങൾക്ക് ക്ലോസ് ചെയ്യാം.
യെസ് ബാങ്ക്
- ഒരു വർഷത്തിനുള്ളിൽ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, 500 രൂപ ഫീസ് നൽകണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം