ഡിമാന്‍റിലെ കുറവും ആഗോള സാമ്പത്തിക വളര്‍ച്ചയിലെ ഇടിവും കാരണം എണ്ണ ഉപഭോഗം കുറയുന്നതും അത് വഴിയുണ്ടായ വിലത്തകര്‍ച്ചയും കാരണം ആണ് പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ തീരുമാനം
എണ്ണ വില പിടിച്ചു നിര്‍ത്തുന്നതിന്‍റെ ഭാഗമായി ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വര്‍ഷം മുഴുവന്‍ തുടരുമെന്ന് സൗദി അറേബ്യയും റഷ്യയും. ഡിമാന്‍റിലെ കുറവും ആഗോള സാമ്പത്തിക വളര്‍ച്ചയിലെ ഇടിവും കാരണം എണ്ണ ഉപഭോഗം കുറയുന്നതും അത് വഴിയുണ്ടായ വിലത്തകര്‍ച്ചയും കാരണം ആണ് പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ തീരുമാനം. ഉല്‍പാദനം കുറയ്ക്കുന്ന നടപടി അടുത്ത മാസം പുനരവലോകനം ചെയ്യുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.
പ്രതിദിനം ഒരു ദശ ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പാദനമാണ് സൗദി അറേബ്യ വെട്ടിക്കുറയ്ക്കുന്നത്. ഇതോടെ സൗദിയുടെ പ്രതിദിന എണ്ണ ഉല്‍പാദനം 9 ദശലക്ഷം ബാരലായി തുടരും. റഷ്യ പ്രതിദിനം 3 ലക്ഷം ബാരലാണ് വെട്ടിക്കുറയ്ക്കുന്നത്. ജൂണ്‍ മാസത്തില്‍ ചേര്‍ന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, 2024ലും ഉല്‍പാദനം നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സെപ്തംബറില്‍ ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 98 ഡോളറായി വര്‍ധിച്ചിരുന്നു. നിലവിലിത് ബാരലിന് 85 ഡോളറാണ്. ഒപെകിന്‍റെ നിഗമനം അനുസരിച്ച് 2024ല്‍ അസംസ്കൃത എണ്ണയുടെ ഉപഭോഗം പ്രതിദിനം 2.25 ദശലക്ഷം ബാരല്‍ ആയിരിക്കും. ഈ വര്‍ഷമിത് 2.44 ദശലക്ഷം ബാരലാണ്. ഈ വ്യത്യാസം മറികടക്കാനും വിലയിടിവ് പിടിച്ചുനിര്‍ത്താനുമാണ് എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ സൗദിയും റഷ്യയും തീരുമാനിച്ചിരിക്കുന്നത്.രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാലിത് രണ്ട് പരമാധികാര രാഷ്ട്രങ്ങളുടെ തീരുമാനമാണിതെന്നും അതില്‍ ഇടപെടാനാകില്ലെന്നും ഒപെക് സെക്രട്ടറി ജനറല്‍ ഹൈതം അല്‍ ഗായിസ് വ്യക്തമാക്കുകയും ചെയ്തു. വിലകുറയുന്നത് തടയാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഈ തീരുമാനം ഇരുരാജ്യങ്ങളും കൈക്കൊണ്ടിട്ടുള്ളതെന്നാണ് ഒപെക് നിലപാട്