കാമത്ത് സഹോദരന്മാരുടെ ശമ്പളം കേട്ട് ഞെട്ടി വ്യവസായ ലോകം; പ്രതിമാസം സമ്പാദിക്കുന്നത് ഭീമമായ തുക

By Web Team  |  First Published Dec 9, 2023, 6:33 PM IST

എല്ലാം നഷ്ടപ്പെട്ടതിന് ശേഷവും പിന്മാറാൻ തയ്യാറാകാത്ത സഹോദരർ ഇന്ന് വാങ്ങുന്ന ശമ്പളം എത്രയാണെന്ന് അറിയാമോ 


നിക്ഷേപത്തിന്റെയും ഓഹരി വ്യാപാരത്തിന്റെയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ സെറോദയുടെ വളർച്ച അതിവേഗമായിരുന്നു. സെറോദയുടെ സ്ഥാപകരായ  നിതിൻ, നിഖിൽ കാമത്ത് എന്നിവരുടെ ശമ്പളം എത്രയാണെന്ന് അറിയാമോ? 

സഹോദരൻമാരായ നിതിൻ, നിഖിൽ കാമത്ത് എന്നിവർ 2022-2023 സാമ്പത്തിക വർഷത്തിൽ മൊത്തം 195.4 കോടി രൂപ ശമ്പളമായി എടുത്തിട്ടുണ്ട്. കൂടാതെ സെറോദയുടെ സഹസ്ഥാപകരും മുഴുവൻ സമയ ഡയറക്ടർമാരും പ്രതിവർഷം 72 കോടി രൂപ വീതം കൈപ്പറ്റിയതായി എൻട്രാക്കർ ഡോട്ട് കോം പുറത്തിറക്കിയ പഠനത്തിൽ പറയുന്നു. ഇത് പ്രകാരം, വാർഷിക ശമ്പളമായ 72 കോടിയുടെ അടിസ്ഥാനത്തിൽ അവരുടെ പ്രതിമാസ ശമ്പളം ഏകദേശം 6 കോടി രൂപയാണ്.

Latest Videos

undefined

2022 ൽ ആണ് സെറോദയുടെ ബോർഡ് അതിന്റെ മൂന്ന് ഡയറക്ടർമാർക്ക് 100 കോടി രൂപ വരെ ശമ്പളം ലഭിക്കാൻ അനുവദിക്കുന്ന ഉത്തരവിന് അംഗീകാരം നൽകിയത്. ഇതോടെ  ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കുള്ള ചെലവ് 459 കോടി രൂപയിൽ നിന്ന് 35.7 ശതമാനം ഉയർത്തി 623 കോടി രൂപയാക്കി. 

ഡയറക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർക്ക് കമ്പനി മൊത്തം 380 കോടി രൂപ ശമ്പളമായി നൽകി. 623 കോടി രൂപയിൽ, 236 കോടി രൂപ പണമായി തീർപ്പാക്കിയ ഇഎസ്ഒപികൾക്കായി സ്ഥാപനം ചെലവഴിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു.

സെറോദയുടെ സിഇഒയും സ്ഥാപകനുമായ നിതിൻ കാമത്തിന് ചെറുപ്പത്തിൽ തന്നെ ഓഹരിയോട് താൽപ്പര്യമുണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം നിതിൻ  പെന്നി സ്റ്റോക്കുകൾ ട്രേഡ് ചെയ്യാൻ തുടങ്ങി, പോസിറ്റീവും നെഗറ്റീവുമായ അനുഭവങ്ങൾ ആദ്യം നേരിടേണ്ടി വന്നുവെങ്കിലും എല്ലാം പഠന വിഷയമാക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ. 

2001-2002 സാമ്പത്തിക പ്രതിസന്ധിയിൽ എല്ലാം നഷ്ടപ്പെട്ടതിന് ശേഷവും പിന്മാറാൻ നിതിൻ തയ്യാറായില്ല. പകൽ വ്യാപാരം തുടരുന്നതിനിടയിൽ രാത്രിയിൽ കോൾ സെന്ററിൽ ജോലി ചെയ്തു. തന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹം പുതിയ പദ്ധതി രൂപീകരിച്ചു. തന്റെ ട്രേഡിംഗ് കഴിവുകൾ മെച്ചപ്പെട്ടപ്പോൾ, നിഖിൽ സുഹൃത്തുക്കളുടെ ഫണ്ടുകൾ കൈകാര്യം ചെയ്യാൻ തുടങ്ങി,  ഒടുവിൽ Way2Wealth-ലെ സബ് ബ്രോക്കർ പദവിയിലേക്ക് ഉയർന്നു. വീഴ്ചയിൽ നിന്നും പാഠം ഉൾകൊണ്ട് മുന്നോട്ട് വന്ന സഹോദരന്മാർ ഇന്ന് വിപണിയിൽ വിശ്വാസ്യതയുള്ള ബ്രാൻഡായി മാറി കഴിഞ്ഞു. 

click me!