സുരക്ഷിതമല്ലാത്ത വായ്പയെ കുറിച്ച് പരാതി; നിയമങ്ങൾ കൂടുതൽ കർശനമാക്കി ആർബിഐ

By Web Team  |  First Published Nov 17, 2023, 6:47 PM IST

പുതുക്കിയ നിയമങ്ങൾ ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ എന്നിവയ്ക്ക് ബാധകമല്ല. കൂടാതെ, സ്വർണ്ണ പണയ വായ്പകൾക്കും ഈ നിയമം ബാധകമല്ല


വ്യക്തിഗത വായ്പയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് റിസർവ് ബാങ്ക്. വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡ് വായ്പയും പോലുള്ള സുരക്ഷിതമല്ലാത്ത വായ്പകൾ വർദ്ധിക്കുന്നത് സംബന്ധിച്ച് ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്കും ആർബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ ഇത്തരം വായ്പകളുടെ റിസ്ക് വെയ്റ്റിംഗ് ഉയർത്തിരിക്കുകയാണ് ആർബിഐ. 

സുരക്ഷിതമല്ലാത്തതായി കണക്കാക്കുന്ന വ്യക്തിഗത വായ്പകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ആർബിഐ കർശനമാക്കിയിട്ടുണ്ട്. ആർബിഐ, റിസ്ക് വെയ്റ്റിംഗ് 100 ശതമാനത്തിൽ നിന്ന് 125 ആയി വർദ്ധിപ്പിച്ചു. അതേസമയം, പുതുക്കിയ നിയമങ്ങൾ ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ എന്നിവയ്ക്ക് ബാധകമല്ല. കൂടാതെ, സ്വർണ്ണ പണയ വായ്പകൾക്കും ഈ നിയമം ബാധകമല്ല

Latest Videos

undefined

 ALSO READ: ഫ്ലൈറ്റിൽ പറക്കാം ഇനി കുറഞ്ഞ നിരക്കിൽ; ട്രെയിൻ ടിക്കറ്റ് നിരക്കിൽ വിമാന ടിക്കറ്റ്, ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

വ്യക്തിഗത വായ്പയ്ക്കുള്ള നിയമങ്ങൾ

റിസ്ക് വെയ്റ്റിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സുരക്ഷിതമല്ലാത്തതായി കണക്കാക്കുന്ന വ്യക്തിഗത വായ്പകളുടെ കാര്യത്തിൽ, ബാങ്കുകൾ കൂടുതൽ തുകയുടെ പ്രത്യേക പ്രൊവിഷൻ ചെയ്യേണ്ടിവരും എന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉയർന്ന അപകടസാധ്യതയുള്ള വെയ്റ്റിംഗ് വായ്പ നൽകാനുള്ള ബാങ്കുകളുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു.

പുതിയ മാനദണ്ഡങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും. ഇത്, പുതിയതും കുടിശ്ശികയുള്ളതുമായ വായ്പകൾക്കും ബാധകമാണ്

ആർബിഐ കണക്കുകൾ പ്രകാരം ബാങ്ക് വായ്പാ വളർച്ച 20 ശതമാനവും ക്രെഡിറ്റ് കാർഡിലെ വായ്പകളിൽ 30 ശതമാനവും വ്യക്തിഗത വായ്പകൾ 25 ശതമാനവും ആണ്.റിസ്‌ക് വെയ്റ്റിംഗിലെ വർദ്ധനവ് മൂലം ബാധിക്കപ്പെടാൻ സാധ്യതയുള്ള ലോൺ പോർട്ട്‌ഫോളിയോകൾ ബാങ്കുകളുടെ റീട്ടെയിൽ പോർട്ട്‌ഫോളിയോയുടെ ഏകദേശം 30 ശതമാനമാണ്, അടുത്ത കാലത്ത് സുരക്ഷിതമല്ലാത്ത വായ്പകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 

tags
click me!