റിട്ടയര്മെന്റിന് ശേഷം ഇവിടെയത്തിയാല്‍ ജീവിതം സ്വർഗംപോലെ; കാരണം ഇതാണ്

By Web Team  |  First Published Nov 28, 2023, 7:13 PM IST

എല്ലുമുറിയെ പണിയെടുത്തോ? എന്നാൽ റിട്ടയർമെന്റ് ജീവിതം അടിച്ചുപൊളിക്കാം. വിരമിക്കലിന് ശേഷം യൂറോപ്പിൽ താമസമാക്കാം 


വിരമിച്ചതിന് ശേഷം ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് പോയി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ.. വളരെയേറെ ചെലവേറിയതായിരിക്കുമെന്ന ചിന്തയാണോ നിങ്ങളെ പിന്തിരിപ്പിക്കുന്നത്. ഭാര്യക്കും ഭര്‍ത്താവിനും അത്യാവശ്യം പെന്‍ഷന്‍ കാശും സേവിംഗ്സും ഉണ്ടെങ്കില്‍ ഏതെങ്കിലുമൊരു യൂറോപ്യന്‍ രാജ്യത്ത് പോയി ജീവിക്കുന്നത് അത്ര ബുദ്ധിമുട്ടേറിയതൊന്നുമല്ല. ഇങ്ങനെ വളരെ വലിയ ചെലവില്ലാതെ ജീവിക്കാന്‍ കഴിയുന്ന യൂറോപ്പിലെ ഏതാനും സ്ഥലങ്ങള്‍ പരിചയപ്പെടാം....

കോസ്റ്റ ഡി ലാ ലൂസ്, സ്പെയിൻ
 
തെക്കുപടിഞ്ഞാറൻ സ്പെയിനിലെ സ്ഥലമാണ് കോസ്റ്റ ഡി ലാ ലൂസ്. തിരക്കേറിയ നഗരങ്ങൾ, സുന്ദരമായ ബീച്ച് പട്ടണങ്ങൾ, പുരാതന കുന്നിൻ മുകളിലെ ഗ്രാമങ്ങൾ എന്നിവയാൽ നിറഞ്ഞ ഒരു പ്രദേശമാണിത്. സ്പെയിനിന്റെ ഈ ഭാഗത്തുള്ള താമസക്കാർക്ക് 1.30 ലക്ഷം രൂപ പ്രതിമാസ ബജറ്റിൽ നന്നായി ജീവിക്കാൻ കഴിയും. ബീച്ചിന് സമീപമുള്ള അപ്പാർട്ടുമെന്റുകൾ പ്രതിമാസം 50,000 രൂപ വാടകയ്ക്ക് ലഭിക്കും. ഒരു മാസത്തേക്കുള്ള  പലചരക്ക് സാധനങ്ങൾക്ക് ഏകദേശം 20,000 രൂപയായിരിക്കും ചെലവ്. ഈ പ്രദേശത്തെ പ്രധാന നഗരം കാഡിസ് ആണ്. വർണ്ണാഭമായ പുരാതന കെട്ടിടങ്ങളാൽ അലങ്കരിച്ച നീളമുള്ള ബീച്ച്‌ കാരണം ഇവിടം   "ലിറ്റിൽ ഹവാന" എന്നാണ് വിളിക്കപ്പെടുന്നത്.  കാഡിസിന് 28 മൈൽ വടക്കുള്ള റോട്ട പട്ടണവും താമസിക്കുന്നതിന് പരിഗണിക്കാം. സ്‌പെയിനിലെ ആരോഗ്യ പരിരക്ഷാ സംവിധാനം ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണ്. സർക്കാരിന്റെ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമാകുന്നതിന് പ്രതിമാസം ഏകദേശം 6600 രൂപയാണ് ചെലവ്

കൈറേനിയ, സൈപ്രസ്
 
സൈപ്രസ് യൂറോപ്യൻ യൂണിയനിലെ മറ്റൊരു മനോഹരമായ പ്രദേശമാണ്. കൈറേനിയയിൽ, വലിയ തോതിലുള്ള പ്രവാസികളുടെ താമസ കേന്ദ്രങ്ങളുണ്ട്.  സമ്പന്നമായ ചരിത്രവും മികച്ച ആരോഗ്യ സംരക്ഷണവും ഇവിടം ലഭ്യമാണ്.  ബീച്ചിന് അഭിമുഖമായുള്ള താമസ സ്ഥലങ്ങൾക്ക് 58 ലക്ഷം രൂപയാണ് വില. നന്നായി സജ്ജീകരിച്ച രണ്ട് കിടപ്പുമുറി അപ്പാർട്ടുമെന്റുകൾ പ്രതിമാസം 33,000 രൂപ മുതൽ വാടകയ്ക്ക് ലഭിക്കും. 1.50 ലക്ഷം രൂപ   പ്രതിമാസ ബഡ്ജറ്റിൽ  രണ്ട് പേർക്ക് ഇവിടെ സുഖമായി ജീവിക്കാം. ഇവിടെ ഔദ്യോഗിക ഭാഷകൾ ഗ്രീക്ക്, ടർക്കിഷ് എന്നിവയാണ്, എന്നാൽ ഇംഗ്ലീഷ് ഭാഷയും എല്ലാവരും ഉപയോഗിക്കുന്നു. ബിസിനസ്സ് ചെയ്യുന്നതും ഇവിടെ എളുപ്പമാണ്.

കോട്ടോർ ബേ, മോണ്ടിനെഗ്രോ
 
മോണ്ടിനെഗ്രോ വളർന്നുവരുന്ന ഒരു യൂറോപ്യൻ രാഷ്ട്രമാണ്.  അയൽരാജ്യമായ സെർബിയയിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം 2006-ൽ മാത്രമാണ് ഔദ്യോഗികമായി ഒരു രാജ്യമായി മാറിയത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യൂറോപ്യൻ യൂണിയനിൽ ചേരുന്നതാണ് മോണ്ടിനെഗ്രോയുടെ അജണ്ട. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കോട്ടോർ ഉൾക്കടലാണ്.  ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത് . പ്രതിമാസം ഏകദേശം 1.82 ലക്ഷം രൂപ ബജറ്റിൽ ദമ്പതികൾക്ക് ഇവിടെ സുഖമായി ജീവിക്കാം. ഒരു കിടപ്പുമുറി  പ്രതിമാസം 58,000 രൂപ മുതൽ വാടകയ്ക്കും ലഭിക്കും  
 

click me!