വിരമിക്കൽ കാലത്ത് സുരക്ഷിതവരുമാനം ഉറപ്പാക്കാം; ഉയർന്ന പലിശ നൽകുന്ന ഒരു കേന്ദ്രസർക്കാർ പദ്ധതിയിതാ

By Web Team  |  First Published Jun 5, 2023, 4:30 PM IST

വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിൽ സുരക്ഷിതമായ വരുമാന മാർഗ്ഗം. 60 വയസ് കഴിഞ്ഞ ഏതൊരു പൗരനും, സ്ഥിര വരുമാനം


മുതിർന്ന പൗരൻമാർക്ക്  വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിൽ സുരക്ഷിതമായ വരുമാന മാർഗ്ഗം നൽകുകയെന്ന ലക്ഷ്യത്തോടെ 2004 ൽ സർക്കാർ പിന്തുണയിൽ തുടങ്ങിയ പദ്ധതിയാണ്സീ നിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്).  നിലവിൽ 8.2 ശതമാനം  പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  ഈ സ്‌കീം 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് വരുന്നത് .കൂടാതെ 3 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.  1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

60 വയസ് കഴിഞ്ഞ ഏതൊരു പൗരനും, സ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനായി  സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അംഗമാകാം.  മുതിർന്ന പൗരന്മാർക്ക് പൊതുമേഖലാ ബാങ്കുകൾ  നൽകുന്നതിനേക്കാൾ മികച്ച പലിശനിരക്കാണ് നിലവിൽ സർക്കാർ പിന്തുണയിലുള്ള ഈ സ്കീം നൽകുന്നത്. 8.20 ശതമാനമാണ് പലിശനിരക്ക്.

Latest Videos

undefined

 ഈ സ്‌കീം 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് വരുന്നത് കൂടാതെ 3 വർഷത്തേ.ക്ക് കൂടി നീട്ടാവുന്നതാണ്. 1000 രൂപയാണ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള കുറഞ്ഞ തുക.പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.നേരത്തെ 15 ലക്ഷം രൂപയായിരുന്നു നിക്ഷേ പരിധി. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിന്റെ നിക്ഷേപ പരിധി 30 ലക്ഷമായി കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്.

നിക്ഷേപ കാലാവധിക്ക് മുൻപ്  തുക പിൻവലിക്കണമെങ്കിൽ പിഴ നൽകേണ്ടതായി വരും. 1 വർഷത്തിന് ശേഷം 2 വർഷം പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ 1.50 ശതമാനം പിഴയീടാക്കിയതിന് ശേഷമായിരിക്കും തുക നൽകുകക. രാജ്യത്തെ അംഗീകൃത ബാങ്ക് വഴിയോ, പോസ്റ്റ് ഓഫീസുകൾ മുഖേനയോ 60 വയസ്സ് കഴിഞ്ഞവർക്ക് അക്കൗണ്ട് എടുക്കാവുന്നതാണ്. . സൈന്യത്തിൽ നിന്ന് വിരമിച്ചവർക്ക് 55-ാം വയസിലും നിക്ഷേപം ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടും ഭാര്യ ഭർത്താക്കന്മാർക്ക് ജോയിന്റ് അക്കൗണ്ടും തിരഞ്ഞെടുക്കാം

click me!