'വിലക്കയറ്റത്തെ വലയിലാക്കി' 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ റീട്ടെയിൽ പണപ്പെരുപ്പം

By Web Team  |  First Published May 13, 2023, 7:23 PM IST

ഏപ്രിലിൽ 18 മാസത്തെ ഏറ്റവും  താഴ്ന്ന നിരക്കിൽ  റീട്ടെയിൽ പണപ്പെരുപ്പം.  പച്ചക്കറികളുടെ വില കുറഞ്ഞു


ദില്ലി: ഇന്ത്യയുടെ റീടൈൽ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം  മാർച്ചിലെ 5.66 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 4.70 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ-വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ടോളറൻസ് ബാൻഡിന് താഴെയാണ്. 

ALSO READ: 60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ

Latest Videos

undefined

ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിലയിലെ കുറവാണ് പണപ്പെരുപ്പം കുറയ്ക്കാൻ പ്രധാന കാരണം. കുറഞ്ഞ ഊർജ വിലയ്‌ക്കൊപ്പം ധാന്യങ്ങളുടെയും പച്ചക്കറികളുടെയും വില കുറഞ്ഞതും പണപ്പെരുപ്പം കുറച്ചു. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) ഏപ്രിലിൽ 3.84 ശതമാനമായി കുറഞ്ഞു. ഗ്രാമീണ പണപ്പെരുപ്പം 4.68 ശതമാനവും നഗരങ്ങളിലെ പണപ്പെരുപ്പം 4.85 ശതമാനവുമാണ്.

ഏപ്രിലിൽ പച്ചക്കറികളുടെ വിലക്കയറ്റം 6.50 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ, പാനീയ, ഇന്ധന വിഭാഗങ്ങളിലെ പണപ്പെരുപ്പം യഥാക്രമം 4.22 ശതമാനവും 5.52 ശതമാനവുമാണ്.

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം തുടർച്ചയായി മൂന്ന് പാദങ്ങളിൽ ആർബിഐയുടെ പരിധിക്ക് മുകളിലായിരുന്നു. 2022 നവംബറിൽ മാത്രമാണ് ആർബിഐയുടെ പരിധിക്കുള്ളിലേക്ക് എത്തിയത്, 

ALSO READ: സൗജന്യമായി എങ്ങനെ വിമാനയാത്ര നടത്താം; ടിക്കറ്റ് ലഭിക്കുന്ന വഴികളിതാ

വിലകയറ്റം പിടിച്ചുനിർത്താനുള്ള ശ്രമത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപോ നിരക്ക്  2022 മെയ് മുതൽ മൊത്തത്തിൽ 250 ബേസിസ് പോയിൻറ് വർധിപ്പിച്ചിട്ടുണ്ട്. റാബിയിൽ റെക്കോർഡ് വിളവെടുപ്പ് ഉണ്ടായാൽ  ഭക്ഷ്യവില സമ്മർദ്ദം ലഘൂകരിക്കാൻ കഴിയുമെങ്കിലും ഡിമാൻഡ്-സപ്ലൈ ബാലൻസ്, കാലിത്തീറ്റ വില സമ്മർദ്ദം എന്നിവ കാരണം പാൽ വില വേനൽക്കാലത്ത് ഉയരാൻ സാധ്യതയുണ്ടെന്ന് ആർബിഐ അറിയിച്ചു.

click me!