ലൈസൻസ് റദ്ദാക്കിയതോടെ പതിവ് ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ആർബിഐ ബാങ്കിനെ വിലക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് ഡിഐസിജിസിയിൽ നിന്ന് നിക്ഷേപത്തിന്റെ മുഴുവൻ തുകയും സ്വീകരിക്കാൻ അർഹതയുണ്ട്
മുംബൈ: ഉത്തർപ്രദേശ് ആസ്ഥാനമായുള്ള യുണൈറ്റഡ് ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. മതിയായ മൂലധനത്തിന്റെ അഭാവവും വരുമാന സാധ്യതയുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ ഇടപാടുകൾ അവസാനിപ്പിച്ചതോടു കൂടി ബാങ്ക് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
ബാങ്കിന്റെ ഓരോ നിക്ഷേപകനും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനിൽ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്ലെയിം തുക സ്വീകരിക്കാൻ അർഹതയുണ്ടെന്ന് ആർബിഐ വ്യക്തമാക്കി. ബാങ്ക് സമർപ്പിച്ച ഡാറ്റ അനുസരിച്ച്, 99.98 ശതമാനം നിക്ഷേപകർക്കും ഡിഐസിജിസിയിൽ നിന്ന് അവരുടെ നിക്ഷേപത്തിന്റെ മുഴുവൻ തുകയും സ്വീകരിക്കാൻ അർഹതയുണ്ട് എന്ന ആർബിഐ പറയുന്നു.
undefined
ഉത്തർപ്രദേശിലെ ബിജ്‌നോർ ആസ്ഥാനമായുള്ള യുണൈറ്റഡ് ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയുമില്ലെന്ന കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർബിഐ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയിലേക്ക് നീങ്ങിയത്.
ലൈസൻസ് റദ്ദാക്കിയതോടെ, നിക്ഷേപങ്ങളുടെ സ്വീകാര്യതയും തിരിച്ചടവും ഉൾപ്പെടുന്ന പതിവ് ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ആർബിഐ ബാങ്കിനെ വിലക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ കോ-ഓപ്പറേറ്റീവ് കമ്മീഷണറും രജിസ്ട്രാറും ബാങ്ക് അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും ബാങ്കിനായി ഒരു ലിക്വിഡേറ്ററെ നിയമിക്കാനും ആർബിഐയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.