മൂലധനമില്ല, ഈ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ; പണം ലഭിക്കാനുള്ള നിക്ഷേപകർ എന്തുചെയ്യണം

By Web TeamFirst Published Dec 5, 2023, 5:31 PM IST
Highlights

നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ബാങ്കിന് നിലവിലെ നിക്ഷേപകർക്ക് പൂർണമായി പണം നൽകാൻ കഴിയില്ലെന്നും ആർബിഐ

മുംബൈ: കോലാപ്പൂർ ആസ്ഥാനമായുള്ള ശങ്കർറാവു പൂജാരി നൂതൻ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ. മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാലാണ് നടപടി. ഡിസംബർ 4-ന് ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചതായാണ് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നത്. 

അതേസമയം, ബാങ്ക് സമർപ്പിച്ച ഡാറ്റ പ്രകാരം, 99.85 ശതമാനം നിക്ഷേപകർക്കും അവരുടെ നിക്ഷേപത്തിന്റെ മുഴുവൻ തുകയും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനിൽ (ഡിഐസിജിസി) നിന്ന് സ്വീകരിക്കാൻ അർഹതയുണ്ട്.

Latest Videos

നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ബാങ്കിന് നിലവിലെ നിക്ഷേപകർക്ക് പൂർണമായി പണം നൽകാൻ കഴിയില്ലെന്നും ആർബിഐ പറഞ്ഞു. ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനും ബാങ്കിനായി ഒരു ലിക്വിഡേറ്ററെ നിയമിക്കുന്നതിനും ഉത്തരവിടാൻ മഹാരാഷ്ട്രയിലെ സഹകരണ, രജിസ്ട്രാർ സഹകരണ സംഘങ്ങൾക്കുള്ള കമ്മീഷണർക്ക് ആർബിഐ നിർദ്ദേശം നൽകി. 

 ഓരോ നിക്ഷേപകനും, 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഡിഐസിജിസിയിൽ നിന്ന് ഇൻഷുറൻസ് ക്ലെയിം തുക ലഭിക്കാൻ അർഹതയുണ്ട്.  2023 ജൂലൈ 24 വരെ, മൊത്തം ഇൻഷ്വർ ചെയ്ത നിക്ഷേപങ്ങളുടെ 41.60 കോടി രൂപ ഡിഐസിജിസി ഇതിനകം അടച്ചിട്ടുണ്ട്. 

 നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മകളുടെ പേരിൽ നാല് സഹകരണ ബാങ്കുകൾക്കെതിരെ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പിഴ ചുമത്തിയിരുന്നു. ഈ സഹകരണ ബാങ്കുകളാണ്: ജീജാമാതാ മഹിളാ സഹകാരി ബാങ്ക് ലിമിറ്റഡ്, ശ്രീ ലക്ഷ്മികൃപ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി കൊണാർക്ക് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി ചെമ്പൂ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ് എന്നിവയാണ് ബാങ്കുകൾ.  

tags
click me!