ഡെപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് ആർബിഐ; പ്രതിമാസ ശമ്പളം 2.25 ലക്ഷം

By Web Team  |  First Published Jun 27, 2023, 4:12 PM IST

പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന നാല് ഡെപ്യൂട്ടി ഗവർണർമാർ. ഇവരുടെ വകുപ്പുകളും ചുമതലകളുമാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.


മുംബൈ: റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി സ്വാമിനാഥൻ ജാനകിരാമനെ നിയമിച്ചതിന് പിന്നാലെ നാല് ഡെപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. എസ്ബിഐ മാനേജിങ് ഡയറക്ടറായ സ്വാമിനാഥൻ ജാനകിരാമനെ മഹേഷ് കുമാർ ജെയിന്റെ പിൻഗാമിയായാണ് നിയമിച്ചത്.  സ്വാമിനാഥൻ ജാനകിരാമൻ ഉൾപ്പടെ നാല് ഡെപ്യൂട്ടി ഗവർണർമാരാണ് റിസർവ് ബാങ്കിനുള്ളത്. 

മൈക്കൽ ദേബബ്രത, എം രാജേശ്വര റാവു,ടി റാബി ശങ്കർ എന്നിവരാണ് മറ്റ് ഡെപ്യൂട്ടി ഗവർണർമാർ. ഇവരുടെ വകുപ്പുകളും ചുമതലകളുമാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ, ഉപഭോക്തൃ വിദ്യാഭ്യാസം, സംരക്ഷണം, മേൽനോട്ടം, സാമ്പത്തിക ഉൾപ്പെടുത്തലും വികസനവും, പരിശോധന, പരിസരം, രാജ്ഭാഷ എന്നീ വകുപ്പുകളുടെ ചുമതല ജാനകിരാമൻ നിർവഹിക്കും.

Latest Videos

undefined

ALSO READ: 'തൊട്ടാൽ പൊള്ളും തീക്കട്ട'; പോക്കറ്റ് കാലിയാക്കി തക്കാളി, വില കുതിക്കുന്നു

ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര, ധനനയം, ധനവിപണി നിയന്ത്രണം, ഫിനാൻഷ്യൽ മാർക്കറ്റ് ഓപ്പറേഷൻസ്, ഡെപ്പോസിറ്റ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ, സാമ്പത്തിക, നയ ഗവേഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും.

റെഗുലേഷൻ, കമ്മ്യൂണിക്കേഷൻ, എൻഫോഴ്‌സ്‌മെന്റ്, നിയമ, അപകടസാധ്യത നിരീക്ഷണം എന്നീ വകുപ്പുകളുടെ ചുമതല ഡെപ്യൂട്ടി ഗവർണർ എം രാജേശ്വര റാവു വഹിക്കും.

ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കറിനാണ് സെൻട്രൽ സെക്യൂരിറ്റി സെല്ലിന്റെ ചുമതല. കറൻസി മാനേജ്‌മെന്റ്, ഫോറിൻ എക്‌സ്‌ചേഞ്ച്, ഇന്റേണൽ ഡെറ്റ് മാനേജ്‌മെന്റ്, പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ്, എക്‌സ്‌റ്റേണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഓപ്പറേഷൻസ്, ഗവൺമെന്റ്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ വകുപ്പുകളുടെ നിയന്ത്രണവും.റാബി ശങ്കറിനാണ്. 

ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രതയുടെ കാലാവധി ജനുവരിയിൽ കേന്ദ്രം നീട്ടുകയായിരുന്നു. ഒരു വർഷത്തേക്കുകൂടിയാണ് പത്രയുടെ കാലാവധി നീട്ടിയത്.  മൂന്ന് വർഷത്തെ കാലാവധി ജനുവരി 14ന് അവസാനിക്കാനിരിക്കെയായിരുന്നു നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് പത്രയെ വീണ്ടും നിയമിക്കുന്നതിന് അംഗീകാരം നല്‍കിയത്.  പ്രതിമാസം 2.25 ലക്ഷം രൂപയാണ് ആർബിഐ ഡെപ്യൂട്ടി ഗവർണറുടെ ശമ്പളം.

click me!