ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി രത്തൻ ടാറ്റ; നടക്കുന്നത് ക്രിപ്‌റ്റോ തട്ടിപ്പുകൾ

By Web Team  |  First Published Jun 28, 2023, 3:37 PM IST

തന്റെ പേര് ഉപയോഗിച്ചുള്ള ക്രിപ്‌റ്റോ  തട്ടിപ്പുകൾക്കെതിരെ രത്തൻ ടാറ്റ. ഒരു രൂപത്തിലുള്ള ക്രിപ്‌റ്റോകറൻസിയുമായി തനിക്ക് ബന്ധമില്ല. ജനങ്ങൾക്ക് മുന്നറിയിപ്പ്.


ദില്ലി: ഒരു രൂപത്തിലുള്ള ക്രിപ്‌റ്റോകറൻസിയുമായി തനിക്ക് ബന്ധമില്ലെന്ന്  മുതിർന്ന വ്യവസായിയും മുൻ ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റ. ക്രിപ്‌റ്റോകറൻസി തട്ടിപ്പുകളിൽ തന്റെ പേര് ഉപയോഗിക്കുന്ന തട്ടിപ്പുകാർക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രത്തൻ ടാറ്റ. ക്രിപ്‌റ്റോകറൻസിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതോടെ ക്രിപ്‌റ്റോകറൻസിയുമായി തനിക്ക് ബന്ധമില്ലെന്ന് ട്വിറ്ററിലൂടെ ടാറ്റ  ഔദ്യോഗിക പ്രസ്താവനയിറക്കി. 

ക്രിപ്‌റ്റോകറൻസിയുമായി തനിക്ക് ബന്ധമുണ്ടെന്ന രീതിയിൽ പുറത്തിറങ്ങുന്ന  ഏതെങ്കിലും ലേഖനങ്ങളോ പരസ്യങ്ങളോ തികച്ചും സത്യവിരുദ്ധവും പൗരന്മാരെ കബളിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്. ക്രിപ്‌റ്റോകറൻസിയുമായുള്ള തന്റെ ബന്ധങ്ങളെ പരാമർശിക്കുന്ന ഏതെങ്കിലും പരസ്യമോ ​​ലേഖനമോ കണ്ടാൽ സൂക്ഷിക്കണമെന്ന് രത്തൻ ടാറ്റ പറഞ്ഞു. 

Latest Videos

undefined

 

I request netizens to please stay aware. I have no associations with cryptocurrency of any form. pic.twitter.com/LpVIHVrOjy

— Ratan N. Tata (@RNTata2000)

"എനിക്ക് രൂപത്തിലുള്ള ക്രിപ്‌റ്റോകറൻസിയുമായി ബന്ധമില്ല. നെറ്റിസൺമാർ ദയവായി ശ്രദ്ധിക്കുക" രത്തൻ ടാറ്റ ഇന്നലെ വൈകുന്നേരം ട്വീറ്റ് ചെയ്തു. 

ക്രിപ്റ്റോ നിക്ഷേപവുമായി ഒരു വ്യവസായിയെ ബന്ധപ്പെടുത്തുന്നത് ഇതാദ്യമല്ല. 2021-ൽ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപം നടത്തിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തുടർന്ന് ആനന്ദ് മഹീന്ദ്ര റിപ്പോർട്ടുകൾ നിഷേധിച്ചു.  ക്രിപ്‌റ്റോകളിൽ താൻ ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ലെന്ന് അന്ന് ആനന്ദ്  മഹീന്ദ്ര പ്രസ്താവനയിൽ എടുത്തുകാണിക്കുകയും ആ റിപ്പോർട്ടുകളെ "പൂർണ്ണമായും കെട്ടിച്ചമച്ചതും വഞ്ചനാപരവും" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. 

ഇതേ രീതിയിൽ തന്നെയാണ് ഇപ്പോൾ രത്തൻ ടാറ്റയും പ്രതികരിച്ചിരിക്കുന്നത്. നിക്ഷേപകർ വഞ്ചിതരാകാതിരിക്കാനുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത് 
 

click me!