പിപിഎഫ് സൂപ്പറാണ്; ദിവസം 300 രൂപ നീക്കിവെച്ചാൽ നേടാം 2.36 കോടി രൂപ

By Web Team  |  First Published May 25, 2023, 6:29 PM IST

വളരെ ജനപ്രിയമായ ഈ സേവിംഗ്‌സ് സ്‌കീമിന്റെ  ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ, പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക്, ഒരു കോടി രൂപയിലധികം രൂപ സമ്പാദിക്കാൻ കഴിയും
 


ദീർഘകാലത്തേക്ക് അതായത് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി  നല്ല രീതിയിൽ കരുതിവയ്ക്കാൻ കഴിയുന്ന സമ്പാദ്യപദ്ധതിയാണ്
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ സേവിംഗ്‌സ് സ്‌കീമുകളിലൊന്നാണിത്. ഈ പദ്ധതിയിലൂടെ  നിക്ഷേപകർക്ക് ട്രിപ്പിൾ നികുതി ആനുകൂല്യങ്ങൾ നേടാമെന്ന പ്രത്യേകതയുമുണ്ട് . പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപ തുകയ്ക്ക് (1.5 ലക്ഷം രൂപ) ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരംനികുതി കിഴിവ്ക്ലെ യിം ചെയ്യാവുന്നതാണ്

പിപിഎഫിന് 2023 ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്ക് 7.1 ശതമാനം ആണ്. ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്. മാസത്തിലോ ഒറ്റത്തവണയായോ നിക്ഷേപിക്കാം. 7 വർഷം പൂർത്തിയായാൽ നിക്ഷേപം ഭാഗികമായി പിൻവലിക്കാം. പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണിത്.

ALSO READ: മുകേഷ് അംബാനിയുടെ 100 വർഷം പഴക്കമുള്ള തറവാട് നവീകരിച്ചു; ചെലവായത് കോടികൾ

പിപിഎഫ് അക്കൗണ്ട് 15 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകും. എന്നാൽ, നിക്ഷേപകർക്ക് അക്കൗണ്ട് 5 വർഷത്തേക്ക് നീട്ടാനും  ആ കാലഘട്ടത്തിൽ ബാധകമായ പലിശ നിരക്ക് നേടാനും അവസരമുണ്ട്. വളരെ ജനപ്രിയമായ ഈ സേവിംഗ്‌സ് സ്‌കീമിന്റെ  ഇത്തരത്തിലൂള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ, പിപിഎഫ്അ ക്കൗണ്ട് ഉടമയ്ക്ക്, ഒരു കോടി രൂപയിലധികം രൂപ സമ്പാദിക്കാൻ കഴിയും

പിപിഎഫ്  കാൽക്കുലേറ്റർ
 
പിപിഎഫ് അക്കൗണ്ടിലെ പ്രതിമാസ നിക്ഷേപം 9000 രൂപ നിക്ഷേപിച്ചാൽ, നിലവിലെ 7.1 ശതമാനം പലിശ നിരക്കിൽ 15 വർഷത്തിനുള്ളിൽ 29.2 ലക്ഷം രൂപ സ്വന്തമാക്കാം. പ്രതിദിനം 300 രൂപ നീക്കിവെച്ചാൽ ഒരു നിക്ഷേപകന് പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ മാസാവസാനം 9000 രൂപ ലഭിക്കും.

പ്രതിമാസം 9000 രൂപ 20 വർഷം നിക്ഷേപിച്ചാൽ നിന്നുള്ള മൊത്തം മെച്യൂരിറ്റി തുകയായി 47.9 ലക്ഷം രൂപയും 7.1 ശതമാനം പലിശ നിരക്കിൽ 25 വർഷത്തിേക്ക് 74.2 ലക്ഷവും സ്വന്തമാക്കാം. 30 വർഷത്തിനുള്ളിൽ, നിങ്ങൾ പ്രതിമാസം 9000 രൂപ നിക്ഷേപിക്കുന്നത് തുടരുകയാണെങ്കിൽ, മെച്യൂരിറ്റി തുക 1.11 കോടി രൂപയാകും.ഒരു വ്യക്തി 20 വയസ്സ് മുതൽ പിപിഎഫിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, 60 വയസ്സിൽ വിരമിക്കുമ്പോൾ അയാളുടെ അക്കൗണ്ടിൽ 2.36 കോടി രൂപ ഉണ്ടായിരിക്കുമെന്ന് ചുരുക്കം

പിപിഎഫ് പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് പരിഷ്കരിക്കുക. ചരിത്രപരമായി, സ്കീം ആരംഭിച്ചതിന് ശേഷമുള്ള മിക്ക വർഷങ്ങളിലുംപിപിഎഫ് പലിശ നിരക്ക് ഏകദേശം 8 ശതമാനത്തിൽ ആണ് തുടരുന്നത്.. 2023 ജൂൺ 30നകം പിപിഎഫ് പലിശനിരക്ക് പുതുക്കും..

click me!