നിക്ഷേപം തുടങ്ങാൻ പ്ലാനുണ്ടോ? നികുതി ഇളവുകളുള്ള പോസ്റ്റ് ഓഫീസ് സ്കീമുകൾ ഇതാ

By Web Team  |  First Published Jun 8, 2023, 2:28 PM IST

പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ സ്‌കീമുകളിൽ ഒന്നാണ് ആർ ഡി അക്കൗണ്ട്. എല്ലാ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും നികുതി രഹിതമല്ല, ഏതെക്കെ നിക്ഷേപങ്ങള്‍ നികുതി രഹിതമാണെന്ന് അറിയാം


ണം സമ്പാദിക്കാൻ ദീർഘകാലത്തേക്കും, ഹ്രസ്വകാലത്തേക്കുമായി പോസ്റ്റ് ഓഫീസിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. എന്നാൽ എല്ലാ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും നികുതി രഹിതമല്ല, കാരണം ചില പോസ്റ്റ് ഓഫീസ് സ്കീമുകൾക്ക് നികുതി ഇളവുകൾ ലഭ്യമാകുമ്പോൾ, 1961 ലെ ആദായനികുതി നിയമം സെക്ഷൻ 80 സി പ്രകാരം ചില നിക്ഷേപപദ്ധതികൾക്ക് കിഴിവ് ലഭ്യമല്ല.

 ആവർത്തന നിക്ഷേപം

പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ സ്‌കീമുകളിൽ ഒന്നാണ് ആർ ഡി അക്കൗണ്ട് അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. നഷ്ട സാധ്യത കുറഞ്ഞതും, അതേസമയം വരുമാനം ഉറപ്പുനൽകുകയും ചെയ്യുന്ന  സ്‌കീം  ആണിത്. ആവർത്തന നിക്ഷേപത്തിൽ പൊതുവിഭാഗത്തിന് 40,000 രൂപയാണ്  ടിഡിഎസ് ഇളവിനുള്ള പരിധി. മുതിർന്ന പൗരന്മാർക്ക് ഇത് 50,000 രൂപയാണ്.

ഇന്ത്യ പോസ്റ്റ് ടൈം ഡെപ്പോസിറ്റ്

ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, 5 വർഷത്തെ ടിഡിക്ക് കീഴിലുള്ള നിക്ഷേപ ത്തിന് 1.5 ലക്ഷം രൂപ വരെ നികുതിയിളവിന് അർഹതയുണ്ട്.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

മാസത്തിൽ പലിശവരുമാനം വേണമെന്നുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസവരുമാനപദ്ധതി. പ്രതിമാസ പലിശ വരുമാനമായി ലഭിക്കുന്നതിന് മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. നിങ്ങൾ ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും എല്ലാ മാസവും ഒരു നിശ്ചിത പലിശ നേടുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഈ സ്കീമിലെ നിക്ഷേപങ്ങൾക്ക് നികുതി ഇളവില്ല. ഈ പദ്ധതി വഴി ലഭിക്കുന്ന പലിശ 40,000 മുതൽ 50,000 രൂപ വരെയാണെങ്കിൽ, നികുതികൾ ബാധകമാണ്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് (കീഴിൽ, നിക്ഷേപങ്ങൾക്ക് സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യം ലഭ്യമാണ്. 50,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന പലിശയിൽ ടിഡിഎസ് കുറയ്ക്കണം.

മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്

മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന പലിശ പ്രതിവർഷം 40,000 രൂപയിൽ കവിയുന്നില്ലെങ്കിൽ, ടിഡിഎസ് നൽകേണ്ടതില്ല. സാമ്പത്തിക വർഷത്തിൽ പലിശ വരുമാനം 40,000 രൂപയിൽ കൂടാത്തതിനാൽ ഇവിടെ ടിഡിഎസ് ഈടാക്കില്ലെന്ന് ചുരുക്കം.

പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ (പിപിഎഫ്), നിക്ഷേപങ്ങൾക്ക് സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കും . നാഷണൽ സേവിങ്സ് സ്കീമിന് കീഴിൽ, 1.5 ലക്ഷം രൂപ വരെ നികുതി ഒഴിവാക്കിയിട്ടുണ്ട്. പലിശയ്ക്ക് ടിഡിഎസ് ബാധകമാകില്ല. കിസാൻ വികാസ് പത്ര പദ്ധതിയ്ക്ക് നികുതി ഇളവിന് അർഹതയില്ലെങ്കിലും, പദ്ധതി കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കുന്ന തുകയ്ക്ക് ടിഡിഎസ് ബാധകമാകില്ല.
 

click me!