കുട്ടികൾക്കും, മുതിർന്ന പൗരൻമാർക്കും, സ്ത്രീകൾക്കും, കർഷകർക്കുമൊക്കെ അനുയോജ്യമായ വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ ഓപ്ഷുകളുണ്ട് പോസ്റ്റ് ഓഫീസ് സ്കീമിൽ
സുരക്ഷിതവും നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും, മികച്ച പലിശനിരക്കുമുള്ള നിക്ഷേപ സ്‌കീമുകളിൽ അംഗമാകാൻ പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ ആദ്യം വരുന്ന ഓപ്ഷനുകളിലൊന്നാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. കുട്ടികൾക്കും, മുതിർന്ന പൗരൻമാർക്കും, സ്ത്രീകൾക്കും, കർഷകർക്കുമൊക്കെ അനുയോജ്യമായ വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ ഓപ്ഷുകളുണ്ട് പോസ്റ്റ് ഓഫീസ് സ്കീമിൽ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്), സുകന്യ സമൃദ്ധി യോജന (എസ് എസ് വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ എസ് സി), 5 വർഷ കാലാവധിക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ് സി എസ് എസ്) എന്നിവ അതിൽ ചിലതാണ്.
ഒറ്റത്തവണ നിക്ഷേപിച്ചാൽ മതി; മാസത്തിൽ 50,000 രൂപ നേടാവുന്ന എസ്ബിഐ സ്കീമിതാ
undefined
പോസ്റ്റ് ഓഫീസ് സ്കീമിലെ, 2023 ജൂലൈ-സെപ്റ്റംബർ പാദത്തിലെ പലിശ നിരക്കുകൾ ഇപ്രകാരമാണ്
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്)
പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പി പി എഫ്.. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പി പി എഫ് പദ്ധതിയിൽ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പി പിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. 15 വർഷമാണ് ഒരു പി പി എഫ് അക്കൗണ്ടിന്റെ മെച്യുരിറ്റി കാലാവധി.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
സുരക്ഷിതവരുമാനം ലഭ്യമാക്കുന്ന മുതിർന്ന പൗരൻമാർക്കായുള്ള ജനപ്രിയ സ്‌കീം ആണിത്. നിലവിൽ 8.2 ശതമാനമാണ് പലിശ .30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. 60 വയ്സ്സ് കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം.
സുകന്യ സമൃദ്ധി യോജന
പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കീം ആണിത്. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 8 ശതമാനമാണ് പലിശ നിരക്ക്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 7.7 ശതമാനമാണ് നിലവിലെ പലിശ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം