പിഎഫ് നേരത്തെ പിൻവലിക്കാൻ കഴിയുമോ? ചില പ്രത്യേക അവസരങ്ങളിൽ മാത്രമെന്ന് ഇപിഎഫ്ഒ

By Web Team  |  First Published Sep 23, 2023, 4:27 PM IST

പൊതുവെ വിരമിക്കലിന് ശേഷമാണ് ഈ പണം പിൻവലിക്കുക. നേരത്തെയുള്ള പിൻവലിക്കലുകൾ അനുവദനീയമല്ല. എന്നിരുന്നാലും, ചില വ്യവസ്ഥകൾക്ക് കീഴിൽ മുൻകൂർ പിൻവലിക്കൽ ഇപിഎഫ്ഒ അനുവദിക്കുന്നു.


സ്വകാര്യമേഖലയിലെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം സുരക്ഷിതത്വം നൽകുന്ന  സേവിങ്സ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. തൊഴിലുടമയും ജീവനക്കാരനും തുല്യമായണ് പിഎഫ് അക്കൗണ്ടിലേക്ക്  സംഭാവന ചെയ്യുക. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിയന്ത്രിക്കുന്ന സ്‌കീമിലെ തുക . പൊതുവെ വിരമിക്കലിന് ശേഷമാണ് ഈ പണം പിൻവലിക്കുക. നേരത്തെയുള്ള പിൻവലിക്കലുകൾ അനുവദനീയമല്ല. എന്നിരുന്നാലും, ചില വ്യവസ്ഥകൾക്ക് കീഴിൽ മുൻകൂർ പിൻവലിക്കൽ ഇപിഎഫ്ഒ അനുവദിക്കുന്നു.

 ALSO READ: വിരാട് കോലിയെ ഞെട്ടിച്ച ബിസിനസുകാരൻ; വിട്ടുകളയാതെ പങ്കാളിയാക്കി, നേടുന്നത് കോടികൾ

Latest Videos

undefined

നേരത്തെ പിഎഫ്  പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്?

തൊഴിലില്ലായ്മ:  ഒരു ഇപിഎഫ് വരിക്കാരൻ ഒരു മാസത്തേക്ക് തൊഴിൽരഹിതനാണെങ്കിൽ, അക്കൗണ്ടിലെ  75 ശതമാനം വരെ പിൻവലിക്കാം.  രണ്ട് മാസത്തിലധികം തൊഴിലില്ലാതെ തുടരുകയാണെങ്കിൽ, ബാക്കിയുള്ള 25 ശതമാനം ഫണ്ട് പിൻവലിക്കാവുന്നതാണ്.

വിവാഹം: ഇപിഎഫ് വരിക്കാരന് അവരുടെ വിവാഹവുമായി ബന്ധപ്പെട്ട അല്ലെങ്കിൽ അടുത്ത കുടുംബാംഗങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി പണം പിൻവലിക്കാവുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം, ഏഴ് വർഷത്തെ സംഭാവനയ്ക്ക് ശേഷം മാത്രമേ ഒരാൾക്ക് അത്തരം പിൻവലിക്കലുകൾക്ക് അർഹതയുള്ളൂ.

കുട്ടികളുടെ വിദ്യാഭ്യാസം: ഇപിഎഫ് വരിക്കാരന് കുട്ടികളുടെ ഉപരിപഠനത്തിനായി ഇപിഎഫ് നിക്ഷേപങ്ങൾ മുൻകൂറായി പിൻവലിക്കാവുന്നതാണ്. ഇതിനായി തുകയുടെ  50 ശതമാനം വരെ പിൻവലിക്കാം. എന്നാൽ, ഏഴ് വർഷത്തേക്ക് പിഎഫ് അക്കൗണ്ടിലേക്ക് സംഭാവന നൽകിയ വ്യക്തിക്ക് മാത്രമേ ഇതിന് അർഹതയുള്ളൂ. 

 ALSO READ: ഇന്ത്യ- കാനഡ തർക്കം വ്യാപാര ബന്ധങ്ങളെ ബാധിക്കുന്നു; ഓഹരി വിപണിയിൽ തിരിച്ചടി

മെഡിക്കൽ എമർജൻസി: ഇപിഎഫ് അക്കൗണ്ട് ഉടമകൾക്ക് അവരുടെ പിഎഫ്  തുക മെഡിക്കൽ എമർജൻസികൾക്ക് ഉപയോഗിക്കാം. അതായത്, ഈ ഫണ്ടുകൾ അവർക്കോ അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കോ ​​വേണ്ടി ഉപയോഗിക്കാം

ഹോം ലോൺ തിരിച്ചടവ്: ഹോം ലോണിന്റെ തിരിച്ചടവിനായി തുക പിനാവലിക്കാം എന്നാൽ ശ്രദ്ധിക്കേണ്ടത്, ഒരു ഇപിഎഫ്ഒ അംഗത്തിന് ഇപിഎഫ് അക്കൗണ്ടിലേക്ക് 10 വർഷത്തെ സംഭാവനയ്ക്ക് ശേഷം മാത്രമേ ഈ സൗകര്യം ലഭിക്കൂ.

ഭൂമിയോ റെസിഡൻഷ്യൽ പ്രോപ്പർട്ടിയോ ഏറ്റെടുക്കൽ: ഇപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഭൂമി, വീട് എന്നിവ വാങ്ങുന്നതിന് ഇപിഎഫ് ബാലൻസിന്റെ 90 ശതമാനം വരെ പിൻവലിക്കാം. നിലവിലുള്ള ഹൗസിംഗ് പ്രോപ്പർട്ടി പുതുക്കിപ്പണിയുന്നതിനും ഇപിഎഫ് അഡ്വാൻസ് പിൻവലിക്കാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!