ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിടി വീഴും

By Web Team  |  First Published Jun 30, 2024, 10:17 AM IST

ആദായനികുതി വകുപ്പ് വ്യക്തികൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും  നൽകുന്ന പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ അല്ലെങ്കിൽ പെർമനന്റ് അക്കൗണ്ട് നമ്പർ.


ദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഈ സമയത്ത് പാൻ കാർഡുമായി ബദ്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം. പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാത്തവർക്ക് റിട്ടേൺ ഫയൽ ചെയ്യുന്നത് ബുദ്ധിമുട്ടാകും. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ പ്രത്യേകിച്ചും. കൂടാതെ രണ്ട് പാൻ കാർഡുകൾ കൈവശം ഉള്ളവർക്ക് പിഴ ലഭിക്കുകയും ചെയ്യും. കാരണം, ആദായനികുതി വകുപ്പിന്റെ നിയമപ്രകാരം ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻകാർഡുകൾ കൈവശം വയ്ക്കാൻ പാടില്ല.

ആദായനികുതി വകുപ്പ് വ്യക്തികൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും  നൽകുന്ന പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ അല്ലെങ്കിൽ പെർമനന്റ് അക്കൗണ്ട് നമ്പർ. പാൻ കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ജനനത്തീയതി, പാൻ നമ്പർ തുടങ്ങി നിരവധി വിവരങ്ങൾ പാൻ കാർഡിൽ അടങ്ങിയിരിക്കുന്നു. എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ നമ്പർ റഫറൻസ് നമ്പറായി ഉപയോഗിക്കുന്നു. 

Latest Videos

undefined

ഓരോ വ്യക്തിക്കും അവരുടേതായ ഒരു പാൻ കാർഡ് മാത്രമേ ആദായനികുതി വകുപ്പ് അനുവദിക്കുകയുള്ളു. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, ആദായ നികുതി നിയമത്തിന്റെ ലംഘനമായി കണക്കാക്കുന്നതിനാൽ പിഴയും നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും.

നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിഴ എന്തായിരിക്കും?

ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, 1961 ലെ ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം ഐടി വകുപ്പിന് അവർക്കെതിരെ നടപടികൾ ആരംഭിക്കാവുന്നതാണ്. ഈ നിയമപ്രകാരം വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താവുന്നതാണ്.

പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ആധാർകാർഡുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നത്. ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് 2023 ജൂൺ 30-നകം ചെയ്‌തിട്ടില്ലെങ്കിൽ, ജൂലൈ 1 മുതൽ  പാൻ കാർഡ് പ്രവർത്തനരഹിതമാകും.

click me!