മമേരു ചടങ്ങ് ഒരു ഗുജറാത്തി പാരമ്പര്യ വിവാഹ ചടങ്ങാണ്. വധുവിൻ്റെ അമ്മാവൻ മധുരപലഹാരങ്ങളും സമ്മാനങ്ങളും ആഭരണങ്ങളും നൽകി വധുവരന്മാരെ സന്ദർശിക്കുന്ന ചടങ്ങാണ് ഇത്,
രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. പരമ്പരാഗത ഗുജറാത്തി ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. മൊസലു', 'മമേരു' എന്നറിയപ്പെടുന്ന ചടങ്ങുകൾ മുകേഷ് അംബാനിയുടെ വസതിയായ മുംബൈയിലെ ആൻ്റിലിയയിൽ വെച്ച് നടന്നു.
എന്താണ് മാമേരു ചടങ്ങ്:
undefined
മമേരു ചടങ്ങ് ഒരു ഗുജറാത്തി പാരമ്പര്യ വിവാഹ ചടങ്ങാണ്. വധുവിൻ്റെ അമ്മാവൻ മധുരപലഹാരങ്ങളും സമ്മാനങ്ങളും ആഭരണങ്ങളും നൽകി വധുവരന്മാരെ സന്ദർശിക്കുന്ന ചടങ്ങാണ് ഇത്, ഇതിനായി ആന്റലിയയിൽ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങൾ;ആണ് ഒരുക്കിയത്. ആഡംബരം നിറഞ്ഞ അന്റാലിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചുവപ്പ്, പിങ്ക്, വെള്ള, ഓറഞ്ച് നിറമുള്ള പൂക്കള്കൊണ്ടാണ് അംബാനിയുടെ വസതി അലങ്കരിച്ചിരിക്കുന്നത്. മുകേഷ് അംബാനി, നിത അംബാനി, അവരുടെ മക്കൾ-ആകാശ്, ശ്ലോക, ഇഷ, ആനന്ദ് പിരമൽ എന്നിവരെല്ലാം വധുവരന്മാർക്ക് ഒപ്പമുണ്ടായിരുന്നു.
അടുത്ത വെള്ളിയാഴ്ച, ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. വാരണാസിയിലെ പ്രശസ്തമായ കാശി ചാട്ട് ഭണ്ഡാർ ആഘോഷങ്ങളുടെ ഭാഗമാകുമെന്നത് ശ്രദ്ധേയമാണ്.
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുൻപ്, അംബാനി കുടുംബം നിരാലംബരായ ദമ്പതികൾക്കായി സമൂഹ വിവാഹ ചടങ്ങ് നടത്തിയിരുന്നു. തിങ്കളാഴ്ച 50 വിവാഹങ്ങളാണ് നടന്നത്. നവദമ്പതിമാർക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും മുകേഷ് അംബാനി സമ്മാനിച്ചു. പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, മിക്‌സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്തയും തലയിണയും സമ്മാനങ്ങളായി നൽകിയിരുന്നു.